ആശ്വാസം, സ്വര്‍ണവില വീണു; പവന് 440 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price June 20

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഗ്രാമിന് 55 രൂപ കുറഞ്ഞ് 9210 രൂപ.
● 18 കാരറ്റിനും വില കുറഞ്ഞു.
● വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസം വര്‍ധനവുമായെത്തിയ സ്വര്‍ണവിലയില്‍ ആശ്വാസം. ജൂണ്‍ 20 ന് വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് വില കുറഞ്ഞു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 9210 രൂപയിലും പവന് 440 രൂപ കുറഞ്ഞ് 73680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

Aster mims 04/11/2022

വ്യാഴാഴ്ച 22 കാരറ്റിന് ഗ്രാമിന് 15 രൂപ കൂടി 9265 രൂപയിലും പവന് 120 രൂപ കൂടി 74120 രൂപയിലും ബുധനാഴ്ച 22 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 9250 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 

18 കാരറ്റിനും കുറഞ്ഞു

 ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ 20 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 7555 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 60440 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് വെള്ളിയാഴ്ച ഗ്രാമിന് 45 രൂപ കുറഞ്ഞ് 7580 രൂപയും പവന് 360 രൂപ കുറഞ്ഞ് 60640 രൂപയുമാണ്. 

Gold Price June 20

വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

 വ്യാഴാഴ്ച കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് വിലയില്‍ മാറ്റമില്ല. 118 രൂപയാണ്. മറ്റേ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 121 രൂപയില്‍നിന്ന് മൂന്ന് രൂപ കുറഞ്ഞ് 118 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 

സ്വർണ്ണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Gold price in Kerala falls by Rs 440 per sovereign to Rs 73,680, bringing relief.

#GoldPriceKerala #GoldRateToday #KeralaGold #Jewellery #Investment #MarketUpdate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia