വമ്പന്‍ കുതിപ്പില്‍നിന്ന് താഴേക്ക്; രാവിലെ വര്‍ധനവുമായെത്തിയ സ്വര്‍ണവില ഉച്ചക്ക് ശേഷം കുറഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 320 രൂപ കുറഞ്ഞ് 92280 രൂപയായി.
● 18 കാരറ്റ് സ്വർണത്തിന് പവന് 240 രൂപ വരെ കുറവ് രേഖപ്പെടുത്തി.
● 14 കാരറ്റിനും ഒൻപത് കാരറ്റിനും വിലയിൽ ഇടിവ് രേഖപ്പെടുത്തി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ചൊവ്വാഴ്ച (11.11.2025) സ്വര്‍ണവിലയില്‍ രണ്ട് തവണ നിരക്ക് രേഖപ്പെടുത്തി. രാവിലെ വര്‍ധനവുമായെത്തിയ സ്വര്‍ണവില ഉച്ചക്ക് ശേഷം കുറഞ്ഞിരിക്കുകയാണ്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 225 രൂപ കൂടി 11575 രൂപയും പവന് 1800 രൂപ കൂടി 92600 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 11535 രൂപയും പവന് 320 രൂപ കുറഞ്ഞ് 92280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റിനും വില കുറഞ്ഞു
രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 195 രൂപ കൂടി 9565 പവന് 1560 രൂപ കൂടി 76520 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 185 രൂപ കൂടി 9525 രൂപയും പവന് 1480 രൂപ കൂടി 76200 രൂപയിലുമാണ് കച്ചവടം നടന്നത്.
ഉച്ചക്ക് ശേഷം ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 9530 പവന് 280 രൂപ കുറഞ്ഞ് 76240 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 9495 രൂപയും പവന് 240 രൂപ കുറഞ്ഞ് 75960 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില ഇടിഞ്ഞു
രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 150 രൂപ കൂടി 7420 രൂപയും പവന് 1200 രൂപ കൂടി 59360 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 95 രൂപ കൂടി 4775 രൂപയും പവന് 760 രൂപ കൂടി 38200 രൂപയുമാണ്.
ഉച്ചക്ക് ശേഷം 14 കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 7395 രൂപയും പവന് 200 രൂപ കുറഞ്ഞ് 59160 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 4760 രൂപയും പവന് 120 രൂപ കുറഞ്ഞ് 38080 രൂപയുമാണ്.
വെള്ളി നിരക്കില്‍ മാറ്റമില്ല
അതേസമയം, രാവിലെ വര്‍ധനവ് രേഖപ്പെടുത്തിയ വെള്ളി നിരക്കുകളില്‍ ഉച്ചക്ക് ശേഷം മാറ്റമില്ല. വ്യത്യസ്ത വിലകളില്‍ വ്യാപാരം നടക്കുകയാണ്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 167 രൂപയും മറുവിഭാഗത്തിന് 163 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണവിലയിലെ ഈ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Gold price falls after morning surge Pavan drops by ₹320 to ₹92280.
#GoldPrice #KeralaGold #PriceDrop #MarketFluctuations #SilverRate #Jewellery
