ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണ്ണത്തിന് ഒരു പവൻ്റെ വില 91760 രൂപയായി.
● ഗ്രാമിന് 65 രൂപ കുറഞ്ഞ് 11470 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● 18 കാരറ്റ് സ്വർണ്ണത്തിന് പവന് 440 രൂപ കുറഞ്ഞു; ബി ഗോവിന്ദൻ വിഭാഗത്തിന് 75880 രൂപയും കെ സുരേന്ദ്രൻ വിഭാഗത്തിന് 75480 രൂപയുമാണ്.
● 14 കാരറ്റിന് പവന് 320 രൂപയും ഒൻപത് കാരറ്റിന് പവന് 240 രൂപയും കുറഞ്ഞു.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തിങ്കളാഴ്ച (24.11.2025) സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 11470 രൂപയും പവന് 520 രൂപ കുറഞ്ഞ് 91760 രൂപയുമാണ്.
ശനിയാഴ്ച (22.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 170 രൂപ കൂടി 11535 രൂപയും പവന് 1360 രൂപ കൂടി 92280 രൂപയുമാണ്.
വെള്ളിയാഴ്ച (21.11.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് തവണ സ്വര്‍ണത്തിന് വിലയില്‍ മാറ്റം വരുത്തിയിരുന്നു.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 11410 രൂപയും പവന് 160 രൂപ കൂടി 91280 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11363 രൂപയും പവന് 360 രൂപ കുറഞ്ഞ് 90920 രൂപയിലുമാണ് കച്ചവടം നടന്നത്.
ശനിയാഴ്ച ഉച്ചക്ക് ശേഷം രേഖപ്പെടുത്തിയ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (23.11.2025) വ്യാപാരം നടന്നത്.
18 കാരറ്റിനും വില കുറഞ്ഞു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 9485 രൂപയും പവന് 440 രൂപ കുറഞ്ഞ് 75880 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 9435 രൂപയും പവന് 440 രൂപ കുറഞ്ഞ് 75480 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില താഴ്ന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 7350 രൂപയും പവന് 320 രൂപ കുറഞ്ഞ് 58800 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 4740 രൂപയും പവന് 240 രൂപ കുറഞ്ഞ് 37920 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 166 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 165 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 163 രൂപയുമാണ്.
വരും ദിവസങ്ങളിൽ സ്വർണ്ണവില ഇനിയും കുറയുമോ? നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.
Article Summary: Kerala gold price drops by ₹520 per sovereign on Monday (24.11.2025); 22-carat gold price is ₹91,760.
#GoldPriceKerala #GoldRateToday #KeralaBusiness #GoldMarket #JewelryNews #PriceDrop

