സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 1320 രൂപ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പവന് 200 രൂപ കുറഞ്ഞ് 72560 രൂപയിലെത്തി.
● ചൊവ്വാഴ്ച മാത്രം 1080 രൂപയുടെ കുറവുണ്ടായി.
● 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.
● വെള്ളിക്ക് വ്യത്യസ്ത നിരക്കുകൾ നിലവിലുണ്ട്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ജൂണ്‍ 25 ന് ബുധനാഴ്ച സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ പവന് 1320 രൂപയാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 9070 രൂപയിലും പവന് 200 രൂപ കുറഞ്ഞ് 72560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ജൂണ്‍ 24 ന് ചൊവ്വാഴ്ച രണ്ട് തവണയായി പവന് 1080 രൂപയാണ് കുറഞ്ഞത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 9155 രൂപയിലും പവന് 600 രൂപ കുറഞ്ഞ് 73240 രൂപയിലും ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപ കുറഞ്ഞ് 9095 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 72760 രൂപയിലുമാണ് വ്യാപാരം നടന്നത്.
തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 9230 രൂപയിലും പവന് 40 രൂപ കുറഞ്ഞ് 73840 രൂപയിലും ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കൂടി 9235 രൂപയിലും പവന് 200 രൂപ കൂടി 73880 രൂപയിലും ഞായറാഴ്ച ഗ്രാമിനും പവനും ശനിയാഴ്ചത്തെ വിലയിലുമാണ് വ്യാപാരം നടന്നത്.

18 കാരറ്റിനും കുറഞ്ഞു
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ 25 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 7440 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 59520 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ബുധനാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 7475 രൂപയും പവന് 120 രൂപ കുറഞ്ഞ് 59800 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബുധനാഴ്ച ഇരു വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 116 രൂപയിലും മറു വിഭാഗത്തിന് 119 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 117 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണവിലയിലെ ഈ ഇടിവ് നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Gold price in Kerala falls by Rs 1320 per sovereign in three days.
#GoldPriceKerala, #GoldRateToday, #GoldMarket, #KeralaNews, #Investment, #GoldFall
