തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 600 രൂപ കുറഞ്ഞു, വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

 
Bride Representing Kerala Gold Price June 24

Representational Image Generated by Meta AI

ADVERTISEMENT

● രണ്ട് ദിവസത്തിനിടെ പവന് 640 രൂപ കുറഞ്ഞു.
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപ കുറവ്.
● പവന്  73240 രൂപയായി.
● 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. രണ്ട് ദിവസത്തിനിടെ പവന് 640 രൂപയാണ് കുറഞ്ഞത്. ജൂണ്‍ 24 ന് ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 9155 രൂപയിലും പവന് 600 രൂപ കുറഞ്ഞ് 73240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Aster mims 04/11/2022

തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 9230 രൂപയിലും പവന് 40 രൂപ കുറഞ്ഞ് 73840 രൂപയിലും ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കൂടി 9235 രൂപയിലും പവന് 200 രൂപ കൂടി 73880 രൂപയിലും ഞായറാഴ്ച ഗ്രാമിനും പവനും ഇതേവിലയിലുമാണ് വ്യാപാരം നടന്നത്. 

18 കാരറ്റിനും കുറഞ്ഞു

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ 24 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 7510 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 60080 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ചൊവ്വാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 7540 രൂപയും പവന് 480 രൂപ കുറഞ്ഞ് 60320 രൂപയുമാണ്.

Kerala Gold Price June 24

വെള്ളിക്കും വ്യത്യസ്ത നിരക്കുകള്‍


ചൊവ്വാഴ്ച ഇരു വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 118 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 116 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

മറ്റേ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 119 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

സ്വര്‍ണ്ണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായങ്ങള്‍ പങ്കുവെക്കുക.

Article Summary: Gold price in Kerala falls for second consecutive day, with a Rs 600 drop per sovereign. Silver rates vary.

#GoldPriceKerala, #GoldRateToday, #SilverPrice, #Jewellery, #KeralaMarket, #PriceDrop

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia