നേരിയ ആശ്വാസം: മണിക്കൂറുകള്‍ക്കിടെ റെക്കോര്‍ഡ് നിരക്കില്‍നിന്ന് താഴേക്ക് പതിച്ച് സ്വര്‍ണവില; പവന് 640 രൂപ കുറഞ്ഞു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നിലവിൽ ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന് 86120 രൂപയാണ് വില.
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 10765 രൂപയായി.
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയുടെ കുറവ് രേഖപ്പെടുത്തി.
● 14 കാരറ്റ്, 9 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സെപ്തംബര്‍ 30 ചൊവ്വാഴ്ച രാവിലെ വന്‍ വര്‍ധനുമായെത്തി 86500 കടന്ന് റെക്കോര്‍ഡ് നിരക്കിലെത്തിയ സ്വര്‍ണവിലയില്‍ മണിക്കൂറുകള്‍ക്കിടെ ആശ്വാസം. ഉച്ചക്ക് ശേഷം പവന് 640 രൂപ കുറഞ്ഞിരിക്കുകയാണ്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കൂടി 10845 രൂപയും പവന് 1040 രൂപ കൂടി 86760 രൂപയുമായിരുന്നു. ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 10765 രൂപയും പവന് 640 രൂപ കുറഞ്ഞ് 86120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

തിങ്കളാഴ്ചയും (29.09.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി സ്വര്‍ണത്തിന് രണ്ട് നിരക്കുകള്‍ രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് കൂടിയിരുന്നത്. ഗ്രാമിന് 10715 രൂപയും പവന് 85720 രൂപയുമായിരുന്നു.
18 കാരറ്റിനും വില കുറഞ്ഞു
സെപ്തംബര്‍ 30 ന് ഉച്ചക്ക് ശേഷം 18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 8915 രൂപയും പവന് 560 രൂപ കുറഞ്ഞ് 71320 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 8855 രൂപയും പവന് 560 രൂപ കുറഞ്ഞ് 70840 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്.
രാവിലെ 18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 8985 രൂപയിലും പവന് 71880 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 115 രൂപ കൂടി 8925 രൂപയും പവന് 920 രൂപ കൂടി 71400 രൂപയിലുമാണ് കച്ചവടം നടന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില ഇടിഞ്ഞു
ചൊവ്വാഴ്ച സുരേന്ദ്രന്‍ വിഭാഗത്തിന് ഉച്ചക്ക് ശേഷം 14 കാരറ്റിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 6900 രൂപയും പവന് 280 രൂപ കുറഞ്ഞ് 55200 രൂപയിലും ഒന്‍പത് കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 4445 രൂപയും പവന് 200 രൂപ കുറഞ്ഞ് 35560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
രാവിലെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 145 രൂപ കൂടി 6935 രൂപയും പവന് 1160 രൂപ കൂടി 55480 രൂപയിലും ഒന്‍പത് കാരറ്റിന് ഗ്രാമിന് 90 രൂപ കൂടി 4470 രൂപയും പവന് 720 രൂപ കൂടി 35760 രൂപയിലുമാണ് കച്ചവടം നടന്നത്.
വെള്ളിക്ക് രാവിലത്തെ നിരക്കില്‍ വ്യാപാരം
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 157 രൂപയും മറുവിഭാഗത്തിന് 153 രൂപയുമാണ്.
റെക്കോർഡ് വിലയിൽനിന്ന് സ്വർണം കുറഞ്ഞതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.
Article Summary: Kerala gold price falls by Rs 640 per sovereign to Rs 86,120 after hitting a record high on Tuesday.
#GoldPrice #KeralaGold #GoldRateToday #SovereignPrice #RecordHigh #SilverPrice