മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സ്വര്‍ണവിലയില്‍ 2 തവണ ഇടിവ്; പവന് 960 രൂപ കുറഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പവന് 3440 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
● നിലവിൽ 22 കാരറ്റ് സ്വര്‍ണത്തിന് ഒരു പവൻ്റ് വില 92320 രൂപയാണ്.
● 18 കാരറ്റിനും 14 കാരറ്റിനും ഒൻപത് കാരറ്റിനും വില കുറഞ്ഞു.
● ഉച്ചക്ക് ശേഷം വെള്ളി നിരക്കിൽ മാറ്റമില്ലാതെ തുടരുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ബുധനാഴ്ച (22.10.2025) സ്വര്‍ണവിലയില്‍ രണ്ട് തവണ ഇടിവ് രേഖപ്പെടുത്തി. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പവന് 3440 രൂപയാണ് കുറഞ്ഞത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 310 രൂപ കുറഞ്ഞ് 11660 രൂപയും പവന് 2480 രൂപ കുറഞ്ഞ് 93280 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വൈകാതെ ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 11540 രൂപയും പവന് 960 രൂപ കുറഞ്ഞ് 92320 രൂപയിലും എത്തുകയായിരുന്നു. നിലവില്‍ ഈ വിലയിലാണ് വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ചയും രാവിലെയും ഉച്ചക്കുമായി സ്വര്‍ണത്തിന് രണ്ട് വിലകള്‍ രേഖപ്പെടുത്തിയിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 190 രൂപ കൂടി 12170 രൂപയും പവന് 1520 രൂപ കൂടി 97360 രൂപയിലും ഉച്ചക്ക് ശേഷം ഗ്രാമിന് 200 രൂപ കുറഞ്ഞ് 11970 രൂപയും പവന് 1600 രൂപ കുറഞ്ഞ് 95760 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കുറഞ്ഞു
ബുധനാഴ്ച രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 260 രൂപ കുറഞ്ഞ് 9640 രൂപയും പവന് 2080 രൂപ കുറഞ്ഞ് 77120 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 260 രൂപ കുറഞ്ഞ് 9590 രൂപയും പവന് 2080 രൂപ കുറഞ്ഞ് 76720 രൂപയിലുമാണ് കച്ചവടം നടന്നത്.
ഉച്ചക്ക് ശേഷം ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 9540 രൂപയും പവന് 800 രൂപ കുറഞ്ഞ് 76320 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 9490 രൂപയും പവന് 800 രൂപ കുറഞ്ഞ് 75920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില കുറഞ്ഞു
രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 210 രൂപ കുറഞ്ഞ് 7470 രൂപയും പവന് 1680 രൂപ കുറഞ്ഞ് 59760 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 4820 രൂപയും പവന് 1040 രൂപ കുറഞ്ഞ് 38560 രൂപയുമായിരുന്നു.
ഉച്ചക്ക് ശേഷം 14 കാരറ്റിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 7400 രൂപയും പവന് 560 രൂപ കുറഞ്ഞ് 59200 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 4780 രൂപയും പവന് 320 രൂപ കുറഞ്ഞ് 38240 രൂപയുമാണ്.
വെള്ളി നിരക്കില്‍ മാറ്റമില്ല.
അതേസമയം, രാവിലെ രണ്ട് വിഭാഗത്തിനും അഞ്ച് രൂപയുടെ കുറവുമായെത്തിയ വെള്ളി നിരക്കില്‍ ഉച്ചക്ക് ശേഷം മാറ്റമില്ല. ബുധനാഴ്ച ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 180 രൂപയും മറുവിഭാഗത്തിന് 175 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണവില ഇനിയും കുറയുമോ? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Gold Price Falls Twice in Hours; Price Drops by 3440 Rupees per Sovereign in a Single Day.
#GoldPrice #KeralaGold #GoldRateToday #GoldNews #PriceDrop #FinancialNews
