റെക്കോര്‍ഡ് കുതിപ്പില്‍നിന്ന് നേരിയ ആശ്വാസം; സ്വര്‍ണവില താഴേക്ക്; പവന് 1000 രൂപ കുറഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഗ്രാമിന് 125 രൂപ കുറഞ്ഞ് 9255 രൂപയായി.
● 18 കാരറ്റിനും 14 കാരറ്റിനും വില കുറഞ്ഞു.
● 9 കാരറ്റിന്റെ വിലയും ആനുപാതികമായി ഇടിഞ്ഞു.
● സാധാരണ വെള്ളിക്ക് വ്യത്യസ്ത വിലകൾ.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയായിരുന്ന സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ജൂലൈ 24 ന് വ്യാഴാഴ്ച സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും കുറഞ്ഞ് യഥാക്രമം 9255 രൂപയും 74040 രൂപയുമായി.
ബുധനാഴ്ച (23.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വര്‍ദ്ധിച്ച് യഥാക്രമം 9380 രൂപയും 75040 രൂപയുമായിരുന്നു. ചൊവ്വാഴ്ച (22.07.2025) ഇരു വിഭാഗത്തിനും ഗ്രാമിന് 105 രൂപ കൂടി 9285 രൂപയിലും പവന് 840 രൂപ കൂടി 74280 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കുറഞ്ഞു
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ 24 ന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 7590 രൂപയിലും പവന് 840 രൂപ കുറഞ്ഞ് 60720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് വ്യാഴാഴ്ച ഗ്രാമിന് 105 രൂപ കുറഞ്ഞ് 7625 രൂപയും പവന് 840 രൂപ കുറഞ്ഞ് 61000 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14 കാരറ്റിനും 9 കാരറ്റിനും വില കുറഞ്ഞു
എല്ലാ കാരറ്റുകളുടെയും സ്വര്‍ണ്ണവിലയും ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 5915 രൂപയും പവന് 640 രൂപ കുറഞ്ഞ് 47320 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 3810 രൂപയും പവന് 400 രൂപ കുറഞ്ഞ് 30480 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
വ്യാഴാഴ്ച രണ്ട് വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത വിലകളിലാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 125 രൂപയിലും മറു വിഭാഗത്തിന് 127 രൂപയില്‍ നിന്ന് ഒരു രൂപ കുറഞ്ഞ് 126 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kerala gold price drops by Rs 1000 per sovereign today.
#GoldPrice #KeralaGold #GoldRate #MarketUpdate #Jewellery #Investment
