സ്വര്‍ണവില ചരിത്രനിരക്കില്‍നിന്ന് താഴേക്ക്; പവന് 1400 രൂപ കുറഞ്ഞു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 95960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
● ഒരു ഗ്രാമിന് 175 രൂപ കുറഞ്ഞ് 11995 രൂപയായി.
● 18 കാരറ്റിനും 14 കാരറ്റിനും ഒൻപത് കാരറ്റിനും വിലയിൽ ഇടിവ് രേഖപ്പെടുത്തി.
● സാധാരണ വെള്ളിക്ക് ബി ഗോവിന്ദൻ വിഭാഗത്തിന് മൂന്ന് രൂപ വർധിച്ച് 203 രൂപയായി.
● കെ സുരേന്ദ്രൻ വിഭാഗത്തിന് വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞ് 194 രൂപയായി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രനിരക്കില്‍നിന്ന് താഴേക്ക് പതിച്ചു. ശനിയാഴ്ച (18.10.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11995 രൂപയും പവന് 1400 രൂപ കുറഞ്ഞ് 95960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച (17.10.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 305 രൂപ കൂടി 12170 രൂപയും പവന് 2440 രൂപ കൂടി 97360 രൂപയുമായിരുന്നു. വ്യാഴാഴ്ച (16.10.2025) സ്വര്‍ണനിരക്കില്‍ മാറ്റമില്ലായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11865 രൂപയും പവന് 94920 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

ബുധനാഴ്ച (15.10.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി മണിക്കൂറുകള്‍ക്കിടെ പവന് 800 രൂപയാണ് കൂടിയത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 11815 രൂപയും പവന് 400 രൂപ കൂടി 94520 രൂപയിലും ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി 11865 രൂപയും പവന് 400 രൂപ കൂടി 94920 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
ശനിയാഴ്ച 18 കാരറ്റിനും വില കുറഞ്ഞു
18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 145 രൂപ കുറഞ്ഞ് 9915 രൂപയും പവന് 1160 രൂപ കുറഞ്ഞ് 79320 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് 9865 രൂപയും പവന് 1120 രൂപ കുറഞ്ഞ് 78920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ ഇടിവ്
ശനിയാഴ്ച 14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ ഇടിവ് രേഖപ്പടുത്തി. കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കുറഞ്ഞ് 7685 രൂപയും പവന് 880 രൂപ കുറഞ്ഞ് 61480 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 4970 രൂപയും പവന് 480 രൂപ കുറഞ്ഞ് 39760 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
അതേസമയം, ശനിയാഴ്ച വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 200 രൂപയില്‍നിന്ന് മൂന്ന് രൂപ കൂടി 203 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 196 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 194 രൂപയുമാണ്.
സ്വര്‍ണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇത് നല്ല സമയമാണോ? വില കുറഞ്ഞതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Kerala gold price falls sharply by ₹1400 per sovereign to ₹95,960 on Saturday.
#GoldPriceDrop #KeralaGoldRate #SwaranaVila #95960Rupees #GoldInvestment #MarketTrend