കഴിഞ്ഞ ദിവസത്തെ നാടകീയ നിരക്കുകള്‍ക്ക് പിന്നാലെ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 2480 രൂപ കുറഞ്ഞു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരു പവൻ സ്വർണത്തിൻ്റെ നിലവിലെ വിപണിവില 93280 രൂപയാണ്.
● 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 310 രൂപ കുറഞ്ഞ് 11660 രൂപയായി.
● 18 കാരറ്റിനും 14 കാരറ്റിനും 9 കാരറ്റിനും വില കുറഞ്ഞു.
● ഒരു ഗ്രാം സാധാരണ വെള്ളിക്കും അഞ്ച് രൂപ കുറഞ്ഞു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ബുധനാഴ്ച (22.10.2025) സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 310 രൂപ കുറഞ്ഞ് 11660 രൂപയും പവന് 2480 രൂപ കുറഞ്ഞ് 93280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ രാവിലെയും ഉച്ചക്കുമായി രണ്ട് വിലകള്‍ രേഖപ്പെടുത്തിയിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 190 രൂപ കൂടി 12170 രൂപയും പവന് 1520 രൂപ കൂടി 97360 രൂപയിലും ഉച്ചക്ക് ശേഷം ഗ്രാമിന് 200 രൂപ കുറഞ്ഞ് 11970 രൂപയും പവന് 1600 രൂപ കുറഞ്ഞ് 95760 രൂപയിലുമാണ് വ്യാപാരം നടന്നത്.

18 കാരറ്റിനും വില കുറഞ്ഞു
ബുധനാഴ്ച ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 260 രൂപ കുറഞ്ഞ് 9640 രൂപയും പവന് 2080 രൂപ കുറഞ്ഞ് 77120 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 260 രൂപ കുറഞ്ഞ് 9590 രൂപയും പവന് 2080 രൂപ കുറഞ്ഞ് 76720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില കുറഞ്ഞു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 210 രൂപ കുറഞ്ഞ് 7470 രൂപയും പവന് 1680 രൂപ കുറഞ്ഞ് 59760 രൂപയിലും ഒന്‍പത് കാരറ്റിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 4820 രൂപയും പവന് 1040 രൂപ കുറഞ്ഞ് 38560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളി നിരക്കിലും ഇടിവ്
ബുധനാഴ്ച ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 185 രൂപയില്‍നിന്ന് അഞ്ച് രൂപ കുറഞ്ഞ് 180 രൂപയും മറുവിഭാഗത്തിന് 180 രൂപയില്‍നിന്ന് അഞ്ച് രൂപ കുറഞ്ഞ് 175 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണവിലയിലെ ഈ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kerala gold price falls sharply today by ₹2480 per sovereign after recent fluctuations.
#GoldPriceKerala #GoldRateToday #FinancialNews #GoldPriceFall #Jewellery #Investment