

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വില 83,920 രൂപയായി.
● ബുധനാഴ്ച പവന് 240 രൂപ കുറഞ്ഞിരുന്നു.
● 18, 14, 9 കാരറ്റ് സ്വർണത്തിനും വില കുറവ് രേഖപ്പെടുത്തി.
● വെള്ളിയുടെ വിലയിൽ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. സെപ്തംബര്‍ 25 വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 82 രൂപ കുറഞ്ഞ് 10490 രൂപയും പവന് 680 രൂപ കുറഞ്ഞ് 83920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച (24.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 10575 രൂപയും പവന് 240 രൂപ കുറഞ്ഞ് 84600 രൂപയിലുമാണ് വ്യാപാരം നടന്നത്. ചൊവ്വാഴ്ച (23.09.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി സ്വര്‍ണത്തിന് രണ്ട് തവണ വില കൂടിയിരുന്നു. ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 115 രൂപ കൂടി 10480 രൂപയും പവന് 920 രൂപ കൂടി 83840 രൂപയിലും ഉച്ചക്ക് ശേഷം ഗ്രാമിന് 125 രൂപ കൂടി 10605 രൂപയും പവന് 1000 രൂപ കൂടി 84840 രൂപയിലുമാണ് വ്യാപാരം നടന്നത്. രാവിലെ വെള്ളി നിരക്കും കുതിച്ച് ഉയര്‍ന്നിരുന്നു.

18 കാരറ്റിനും വില കുറഞ്ഞു
സെപ്തംബര്‍ 25 ന് 18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 8690 രൂപയും പവന് 600 രൂപ കുറഞ്ഞ് 69520 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 8620 രൂപയും പവന് 640 രൂപ കുറഞ്ഞ് 68960 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില താഴ്ന്നു
സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 6710 രൂപയും പവന് 440 രൂപ കുറഞ്ഞ് 53680 രൂപയിലും ഒന്‍പത് കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 4330 രൂപയും പവന് 240 രൂപ കുറഞ്ഞ് 34640 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
വ്യാഴാഴ്ച ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 147 രൂപയും മറുവിഭാഗത്തിന് 144 രൂപയുമാണ്.
സ്വർണവില കുറഞ്ഞത് നിങ്ങൾക്ക് ആശ്വാസമായോ? അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: Gold price in Kerala falls for the second consecutive day.
#GoldPriceKerala #GoldRateToday #KeralaNews #GoldPrice #FinancialNews #Gold