സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 160 രൂപയുടെ ഇടിവ്


ADVERTISEMENT
● ഗ്രാമിന് 20 രൂപ കുറഞ്ഞ് 10240 രൂപയായി.
● ചൊവ്വാഴ്ച സ്വര്‍ണവിലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു.
● 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. സെപ്തംബര്‍ 17 ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 10240 രൂപയും പവന് 160 രൂപ കുറഞ്ഞ് 81920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച (16.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 10260 രൂപയും പവന് 640 രൂപ കൂടി 82080 രൂപയിലും തിങ്കളാഴ്ച (15.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 10180 രൂപയും പവന് 80 രൂപ കുറഞ്ഞ് 81440 രൂപയുമായിരുന്നു.

18 കാരറ്റിനും വില കുറഞ്ഞു
ബി ഗോവിന്ദന്‍ വിഭാഗത്തിന് സെപ്തംബര്‍ 17 ന് 18 കാരറ്റിനും വില കുറഞ്ഞു ഗ്രാമിന് 15 രൂപ കുറഞ്ഞ് 8485 രൂപയും പവന് 120 രൂപ കുറഞ്ഞ് 67880 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ചൊവ്വാഴ്ച ഗ്രാമിന് 65 രൂപ കൂടി 8500 രൂപയും പവന് 520 രൂപ കൂടി 68000 രൂപയുമാണ് കച്ചവടം നടന്നത്.

വെള്ളി വിലയും കുറഞ്ഞു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ബുധനാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 141 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 139 രൂപയുമാണ്.
സ്വര്‍ണ്ണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും അഭിപ്രായങ്ങള്‍ പങ്കുവെക്കുക.
Article Summary: Kerala gold prices drop, with a ₹160 decline per sovereign.
#GoldPrice #Kerala #GoldRate #MarketNews #SilverPrice #Finance