കൂടിയും കുറഞ്ഞും ഒരാഴ്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 400 രൂപയുടെ ഇടിവ്
ADVERTISEMENT
● 22 കാരറ്റ് സ്വര്‍ണത്തിന് പവൻ്റ് വില 95,440 രൂപയും ഗ്രാമിന് 11,930 രൂപയുമാണ്.
● 18 കാരറ്റിനും 14 കാരറ്റിനും 9 കാരറ്റിനും വില താഴ്ന്നു.
● ബി ഗോവിന്ദൻ, കെ സുരേന്ദ്രൻ എന്നീ വിഭാഗങ്ങൾക്ക് 18 കാരറ്റിന് 320 രൂപ കുറഞ്ഞു.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഡിസംബറില്‍ കൂടിയും കുറഞ്ഞും ഒരാഴ്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച (06.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 11930 രൂപയും പവന് 400 രൂപ കുറഞ്ഞ് 95440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച (05.12.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി സ്വര്‍ണവിലയില്‍ രണ്ട് തവണ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 95 രൂപയും പവന് 560 രൂപയുമാണ് കൂടിയത്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കൂടി 11910 രൂപയും പവന് 200 രൂപ കൂടി 95280 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 11980 രൂപയും പവന് 560 രൂപ കൂടി 95840 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റിനും വില കുറഞ്ഞു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 9870 രൂപയും പവന് 320 രൂപ കുറഞ്ഞ് 78960 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 9810 രൂപയും പവന് 320 രൂപ കുറഞ്ഞ് 78480 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില താഴ്ന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 7640 രൂപയും പവന് 280 രൂപ കുറഞ്ഞ് 61120 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 4930 രൂപയും പവന് 160 രൂപ കുറഞ്ഞ് 39440 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
അതേസമയം സ്വര്‍ണത്തിന് വില കുറഞ്ഞപ്പോള്‍ വെള്ളി നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 188 രൂപയില്‍നിന്ന് നാല് രൂപ കൂടി 192 രൂപയും മറുവിഭാഗത്തിന് 190 രൂപയുമാണ്.
സ്വർണ്ണവിലയിലെ ഇടിവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Gold price drops by ₹400 per sovereign today after a week of fluctuations; Silver price slightly up.
#GoldPrice #KeralaGold #GoldRate #PriceDrop #KeralaNews #SilverPrice
