സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 160 രൂപ കുറഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണ്ണത്തിൻ്റെ വില 95600 രൂപയാണ്.
● 18, 14, 9 കാരറ്റ് സ്വർണ്ണത്തിനും വില കുറഞ്ഞു.
● ബി ഗോവിന്ദൻ, കെ സുരേന്ദ്രൻ വിഭാഗങ്ങൾക്ക് 18 കാരറ്റ് വിലയിൽ മാറ്റമുണ്ട്.
● സാധാരണ വെള്ളിക്ക് ഒരു വിഭാഗത്തിന് രണ്ട് രൂപ കുറയുകയും മറു വിഭാഗത്തിന് രണ്ട് രൂപ കൂടുകയും ചെയ്തു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ് ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. വ്യാഴാഴ്ച (04.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 11950 രൂപയും പവന് 160 രൂപ കുറഞ്ഞ് 95600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച (03.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 11970 രൂപയും പവന് 520 രൂപ കൂടി 95760 രൂപയുമായിരുന്നു.
ചൊവ്വാഴ്ച (02.12.2025) സ്വര്‍ണവിലയില്‍ രണ്ട് തവണ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെയും ഉച്ചക്ക് ശേഷവുമായി ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 11935 രൂപയും പവന് 200 രൂപ കുറഞ്ഞ് 95480 രൂപയും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 11905 രൂപയും പവന് 240 രൂപ കുറഞ്ഞ് 95240 രൂപയുമായിരുന്നു.
18 കാരറ്റിനും വില കുറഞ്ഞു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 9885 രൂപയും പവന് 120 രൂപ കുറഞ്ഞ് 79080 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 9825 രൂപയും പവന് 160 രൂപ കുറഞ്ഞ് 78600 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില ഇടിഞ്ഞു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 7655 രൂപയും പവന് 80 രൂപ കുറഞ്ഞ് 61240 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 4940 രൂപയും പവന് 40 രൂപ കുറഞ്ഞ് 39520 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 192 രൂപയില്‍നിന്ന് 2 രൂപ കുറഞ്ഞ് 190 രൂപയും മറു വിഭാഗത്തിന് 185 രൂപയില്‍നിന്ന് 2 രൂപ കൂടി 187 രൂപയുമാണ്.
നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി സ്വർണ്ണവില വിവരങ്ങൾ ഷെയർ ചെയ്യുക.
Article Summary: Gold price drops by Rs 160 per sovereign on December 4, 2025, in Kerala.
#GoldRateKerala #GoldPriceDrop #TodayGoldRate #KeralaBusiness #Jewellery #SilverPrice
