ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 9280 രൂപയായി.
● 18 കാരറ്റ് സ്വർണത്തിനും വിലയിൽ ഇടിവ് രേഖപ്പെടുത്തി.
● വെള്ളിയുടെ വിലയിലും മാറ്റം ഉണ്ടായിട്ടുണ്ട്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ആഗസ്റ്റ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 9280 രൂപയും പവന് 120 രൂപ കുറഞ്ഞ് 74240 രൂപയുമാണ്.
അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9280 രൂപയും പവന് 80 രൂപ കുറഞ്ഞ് 74240 രൂപയിലുമായാണ് വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച (14.08.2025) സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9295 രൂപയും പവന് 74360 രൂപയും ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള വിഭാഗത്തിന് ഗ്രാമിന് 9290 രൂപയും പവന് 74320 രൂപയിലുമായാണ് വ്യാപാരം നടന്നത്.
രണ്ട് വിഭാഗത്തിനും 18 കാരറ്റിന്റെ വിലയും കുറഞ്ഞു
ആഗസ്റ്റ് 15 ന് രണ്ട് വിഭാഗത്തിനും 18 കാരറ്റിന്റെ വിലയും കുറഞ്ഞു. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 7620 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 60960 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 7670 രൂപയും പവന് 40 രൂപ കുറഞ്ഞ് 61360 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും താഴ്ന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് വ്യാഴാഴ്ച 14 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5930 രൂപയും പവന് 80 രൂപ കുറഞ്ഞ് 47440 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 3815 രൂപയും പവന് 40 രൂപ കുറഞ്ഞ് 33520 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 123 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 122 രൂപയിലും മറു വിഭാഗത്തിന് 126 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 125 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Article Summary: Gold price in Kerala drops by ₹80 per pavan, providing relief to consumers and investors.
#KeralaGoldPrice #GoldRateToday #FinancialNews #GoldMarket #Investment #KeralaNews

