സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price October 20

Representational Image Generated by Meta AI

ADVERTISEMENT

● 18 കാരറ്റ് സ്വർണത്തിൻ്റെ വിലയിൽ കുറവ് രേഖപ്പെടുത്തി.
● 14 കാരറ്റ് സ്വർണത്തിന് പവന് 40 രൂപ കുറഞ്ഞു.
● ഒൻപത് കാരറ്റ് സ്വർണത്തിൻ്റെ വിലയിൽ മാറ്റമില്ല.
● വെള്ളി വിലയിലും ഇടിവുണ്ടായി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തിങ്കളാഴ്ച (20.10.2025) സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 11980 രൂപയും പവന് 120 രൂപ കുറഞ്ഞ് 95840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

ശനിയാഴ്ച (18.10.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11995 രൂപയും പവന് 1400 രൂപ കുറഞ്ഞ് 95960 രൂപയായിരുന്നു. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (19.10.2025) വ്യാപാരം നടന്നത്.

Aster_MIMS

18 കാരറ്റിനും വില കുറഞ്ഞു

തിങ്കളാഴ്ച 18 കാരറ്റിനും വില കുറഞ്ഞു. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9905 രൂപയും പവന് 80 രൂപ കുറഞ്ഞ് 79240 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9855 രൂപയും പവന് 80 രൂപ കുറഞ്ഞ് 78840 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 7680 രൂപയും പവന് 40 രൂപ കുറഞ്ഞ് 61440 രൂപയുമാണ്. അതേസമയം ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് വിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ നിരക്കായ ഗ്രാമിന് 4970 രൂപയും പവന് 39760 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

Kerala Gold Price October 20

വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

തിങ്കളാഴ്ച വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 203 രൂപയില്‍നിന്ന് 18 രൂപ കുറഞ്ഞ് 185 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 194 രൂപയില്‍നിന്ന് 14 രൂപ കുറഞ്ഞ് 180 രൂപയുമാണ്.

പുതിയ സ്വർണവിലയിൽ നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.

Article Summary: Kerala Gold Price drops on Monday: 22 Carat Gold is Rs 95840 per sovereign.

#GoldPrice #KeralaGold #GoldRateToday #SilverRate #KochiGold #Investment

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4644 Articles

Tags

Share this story

wellfitindia