സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 280 രൂപ കുറഞ്ഞു


● 22 കാരറ്റിന് ഗ്രാമിന് 35 രൂപ കുറഞ്ഞു.
● കഴിഞ്ഞ രണ്ട് ദിവസം വർധനവുണ്ടായി.
● 18 കാരറ്റിനും വിലയിൽ ഇടിവ്.
● സാധാരണ വെള്ളിക്ക് വില മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവില കുറഞ്ഞു. മേയ് 23 ന് വെള്ളിയാഴ്ച 22 കാരറ്റിന് ഇരു വിഭാഗം സംഘടനകള്‍ക്കും ഒരേ നിരക്കാണ് കുറഞ്ഞത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 8940 രൂപയിലും പവന് 280 രൂപ കുറഞ്ഞ് 71520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
മേയ് 22 ന് വ്യാഴാഴ്ച 22 കാരറ്റിന് ഇരു വിഭാഗം സംഘടനകള്‍ക്കും ഒരേ നിരക്കാണ് കൂടിയത്. ഗ്രാമിന് 45 രൂപ കൂടി 8975 രൂപയിലും പവന് 360 രൂപ കൂടി 71800 രൂപയിലുമാണ് വ്യാപാരം നടന്നത്. മേയ് 21 ന് ബുധനാഴ്ച ഗ്രാമിന് 225 രൂപ കൂടി 8930 രൂപയിലും പവന് 1760 രൂപ കൂടി 71440 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് 23 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 7325 രൂപയിലും ഒരു പവന്റെ വില 240 രൂപ കുറഞ്ഞ് 58600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 110 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് വെള്ളിയാഴ്ച 18 ഗ്രാം സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 7370 രൂപയിലും പവന് 200 രൂപ കൂുറഞ്ഞ് 58960 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 111 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
Article Summary: After two consecutive days of increase, gold prices in Kerala dropped on Friday, May 23. A sovereign of 22-carat gold decreased by ₹280 to ₹71,520, with 18-carat gold and silver prices also seeing changes.
#GoldPriceKerala #GoldRate #KeralaGold #MarketUpdate #PriceDrop #GoldMarket