ഇനിയും താഴുമോ? സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 600 രൂപ കുറഞ്ഞു; വെള്ളി നിരക്കിലും ആശ്വാസം

 
Bride Representing Kerala Gold Price October 23

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 91720 രൂപയിലായി വ്യാപാരം.
● 18 കാരറ്റിന് പവന് 480 രൂപ വരെ കുറഞ്ഞാണ് കച്ചവടം നടക്കുന്നത്.
● 14 കാരറ്റിനും ഒൻപത് കാരറ്റിനും വിലയിൽ ഇടിവുണ്ടായി.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇരു വിഭാഗത്തിലും 10 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് വ്യാഴാഴ്ച (23.10.2025) സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ആശ്വാസമായി കുറയുന്നത്. വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 11465 രൂപയും പവന് 600 രൂപ കുറഞ്ഞ് 91720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

Aster_MIMS

ബുധനാഴ്ച (22.10.2023) രണ്ട് തവണ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പവന് 3440 രൂപയാണ് കുറഞ്ഞത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 310 രൂപ കുറഞ്ഞ് 11660 രൂപയും പവന് 2480 രൂപ കുറഞ്ഞ് 93280 രൂപയിലും വൈകാതെ ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 11540 രൂപയും പവന് 960 രൂപ കുറഞ്ഞ് 92320 രൂപയിലും എത്തുകയായിരുന്നു. 

18 കാരറ്റിനും വില കുറഞ്ഞു

വ്യാഴാഴ്ച 18 കാരറ്റിനും വില കുറഞ്ഞു. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 9480 രൂപയും പവന് 400 രൂപ കുറഞ്ഞ് 75840 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 9430 രൂപയും പവന് 480 രൂപ കുറഞ്ഞ് 75440 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

Kerala Gold Price October 23
14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ ഇടിവ്

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 7350 രൂപയും പവന് 400 രൂപ കുറഞ്ഞ് 58800 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 4750 രൂപയും പവന് 240 രൂപ കുറഞ്ഞ് 38000 രൂപയുമാണ്. 

വെള്ളി നിരക്കും താഴേക്ക്

ഇരു വിഭാഗത്തിനും വെള്ളി നിരക്കും കുറഞ്ഞിട്ടുണ്ട്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 180 രൂപയില്‍നിന്ന് 10 രൂപ കുറഞ്ഞ് 170 രൂപയും മറുവിഭാഗത്തിന് 175 രൂപയില്‍നിന്ന് 10 രൂപ കുറഞ്ഞ് 165 രുപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
 

സ്വർണം വാങ്ങാൻ ഇതാണ് നല്ല സമയമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? വിലയിരുത്തൽ പങ്കുവയ്ക്കുക.

Article Summary: Gold price drops for second day; Sovereign down by 600 rupees, Silver also falls.

#GoldPrice #KeralaGold #PriceDrop #GoldRateToday #SilverPrice #FinancialNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4632 Articles

Tags

Share this story

wellfitindia