സംസ്ഥാനത്ത് സ്വർണവില താഴോട്ട്; പവന് ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price March 05

Representational image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 90 രൂപ കുറഞ്ഞ് 14,990 രൂപയായി.
● ബുധനാഴ്ച പവന് 2280 രൂപയുടെ വൻ ഇടിവ് സ്വർണവിപണിയിൽ ഉണ്ടായിരുന്നു.
● 18, 14, 9 കാരറ്റ് സ്വർണവിലകളിലും കുറവ് രേഖപ്പെടുത്തി.
● ബി ഗോവിന്ദൻ, കെ സുരേന്ദ്രൻ വിഭാഗങ്ങളിൽ 18 കാരറ്റ് ഗ്രാമിന് 75 രൂപ കുറഞ്ഞു.
● സംസ്ഥാനത്ത് വെള്ളി നിരക്കുകളിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. വ്യാഴാഴ്ച (05.03.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞു. ഗ്രാമിന് 14990 രൂപയിലും പവന് 119920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ബുധനാഴ്ച (04.03.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 285 രൂപയും പവന് 2280 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 15080 രൂപയിലും പവന് 120640 രൂപയിലുമാണ് വ്യാപാരം നടന്നത്. 

Aster mims 04/11/2022

ചൊവ്വാഴ്ച (03.03.2026) രണ്ട് തവണ സ്വര്‍ണവില കുറഞ്ഞിരുന്നു. ഗ്രാമിന് 265 രൂപയും പവന് 2120 രൂപയുമാണ് ആകെ കുറഞ്ഞിരുന്നത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 15585 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 124680 രൂപയിലും വൈകാതെ ഗ്രാമിന് 220 രൂപ കുറഞ്ഞ് 15365 രൂപയിലും പവന് 1760 രൂപ കുറഞ്ഞ് 122920 രൂപയിലുമാണ് വ്യാപാരം നടന്നത്. 

18 കാരറ്റ് നിരക്കുകളും കുറഞ്ഞു

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 12380 രൂപയും പവന് 600 രൂപ കുറഞ്ഞ് 99040 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 12315 രൂപയും പവന് 600 രൂപ കുറഞ്ഞ് 98520 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റ് വിലകളും കുറഞ്ഞു

കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 9590 രൂപയും പവന് 440 രൂപ കുറഞ്ഞ് 76720 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 6180 രൂപയും പവന് 320 രൂപ കുറഞ്ഞ് 49440 രൂപയുമാണ്.

വെള്ളി നിരക്കുകളില്‍ മാറ്റമില്ല

ബി ഗോവിന്ദന്‍ വിഭാഗത്തിന് വെള്ളിക്ക് 285 രൂപയാണ് നിരക്ക്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഗ്രാമിന് 285 രൂപയാണ്. 10 ഗ്രാം സാധാരണ വെള്ളിക്ക് 2850 രൂപയുമാണ്.

സ്വർണവിലയിലെ ഈ വലിയ മാറ്റങ്ങളും സാമ്പത്തിക വിപണിയിലെ കൃത്യമായ അപ്‌ഡേറ്റുകളും സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. സാമ്പത്തിക വാർത്തകളും ഏറ്റവും പുതിയ വില വിവരങ്ങളും ഉടൻ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാവുന്നതാണ്. സ്വർണവില കുറയുന്ന ഈ സാഹചര്യം ഉപകാരപ്രദമെന്ന് തോന്നിയാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. വിപണിയിലെ വിലക്കുറവിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Gold prices in Kerala continued to fluctuate, falling by ₹720 per sovereign for 22-carat gold on Thursday, marking a three-day declining trend in the state. #GoldPriceKerala #GoldRateDrop #KeralaBusiness #GoldMarket #KochiNews #SilverPrice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia