സ്വർണവിലയിൽ ആശ്വാസം! മൂന്ന് തവണ കൂടിയ ശേഷം പവന് 560 രൂപ കുറഞ്ഞു; നിലവിൽ പവൻ വില 1,09,840 രൂപ; വിപണിയിൽ നാടകീയ മാറ്റങ്ങൾ

 
Bride Representing Kerala Gold Price January 20 Afternoon

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പവന് 1,09,840 രൂപയിലെത്തി.
● ചൊവ്വാഴ്ച രാവിലെയും ഉച്ചയ്ക്കുമായി മൂന്ന് തവണ വില വർധിച്ചിരുന്നു.
● മൂന്ന് തവണയായി പവന് 3160 രൂപ വർധിച്ച ശേഷമാണ് വൈകിട്ട് വില കുറഞ്ഞത്.
● 18 കാരറ്റ് സ്വർണത്തിനും പവന് 440 രൂപ കുറഞ്ഞു.
● 14, 9 കാരറ്റ് സ്വർണവിലകളിലും ഇടിവ് രേഖപ്പെടുത്തി.
● വെള്ളി വിലയിൽ മാറ്റമില്ല; ഗ്രാമിന് 320 രൂപ വരെ തുടരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുന്നതിനിടെ ചൊവ്വാഴ്ച (20.01.2026) 4.55 ന് നേരിയ ഇടിവ് രേഖപ്പെടുത്തി. തൃതീയവര്‍ധനവിന് പിന്നാലെയാണ് സ്വര്‍ണനിരക്ക് വീണത്. 

മൂന്ന് തവണയായി 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 395 രൂപയും പവന് 3160 രൂപയുമാണ് ആകെ കൂടിയിരുന്നത്. 

Aster mims 04/11/2022

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 95 രൂപ കൂടി 13500 രൂപയും പവന് 760 രൂപ കൂടി 108000 രൂപയിലുമാണ് വ്യാപാരം നടന്നത്. 

11.30 ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കൂടി 13600 രൂപയും പവന് 800 രൂപ കൂടി 108800 രൂപയിലുമാണ് വ്യാപാരം നടന്നത്. 

2.30ന് വീണ്ടും സ്വര്‍ണനിരക്കില്‍ വമ്പന്‍ കുതിപ്പ് രേഖപ്പെടുത്തുകയായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 200 രൂപ കൂടി 13800 രൂപയും പവന് 1600 രൂപ കൂടി 110400 രൂപയിലുമാണ് വ്യാപാരം നടന്നത്. 

വൈകാതെ 4.55 ന് നാലാമതായി 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 13730 രൂപയും പവന് 560 രൂപ കുറഞ്ഞ് 109840 രൂപയുമായി. ഈ വിലയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. 

18 കാരറ്റിനും കുറഞ്ഞു

രാവിലെ 9.30 ന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കൂടി 11175 രൂപയും പവന് 600 രൂപ കൂടി 89400 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കൂടി 11095 രൂപയും പവന് 600 രൂപ കൂടി 88760 രൂപയിലുമാണ് കച്ചവടം നടന്നത്.

11.30 ന് കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 80 രൂപ കൂടി 11175 രൂപയും പവന് 640 രൂപ കൂടി 89400 രൂപയിലുമാണ് കച്ചവടം നടന്നത്.

2.30 ന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 11420 രൂപയും പവന് 91360 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 165 രൂപ കൂടി 11340 രൂപയും പവന് 1320 രൂപ കൂടി 90720 രൂപയിലുമാണ് കച്ചവടം നടന്നത്.

4.55 ന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 11365 രൂപയും പവന് 440 രൂപ കുറഞ്ഞ് 90920 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 11285 രൂപയും പവന് 440 രൂപ കുറഞ്ഞ് 90280 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റുകള്‍ക്കും വില താഴ്ന്നു

9.30 ന് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 60 രൂപ കൂടി 8640 രൂപയും പവന് 480 രൂപ കൂടി 69120 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 40 രൂപ കൂടി 5575 രൂപയും പവന് 320 രൂപ കൂടി 44600 രൂപയിലുമാണ് കച്ചവടം നടന്നത്.


11.30ന് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 65 രൂപ കൂടി 8705 രൂപയും പവന് 520 രൂപ കൂടി 69640 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 40 രൂപ കൂടി 5615 രൂപയും പവന് 320 രൂപ കൂടി 44920 രൂപയിലുമാണ് കച്ചവടം നടന്നത്.


2.30ന് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 125 രൂപ കൂടി 8830 രൂപയും പവന് 1000 രൂപ കൂടി 70640 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 80 രൂപ കൂടി 5695 രൂപയും പവന് 640 രൂപ കൂടി 45560 രൂപയിലുമാണ് കച്ചവടം നടന്നത്.

4.55 ന് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 8785 രൂപയും പവന് 360 രൂപ കുറഞ്ഞ് 70280 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5665 രൂപയും പവന് 240 രൂപ കുറഞ്ഞ് 45320 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 320 രൂപയാണ്.

കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 315 രൂപയാണ്. 10 ഗ്രാം സാധാരണ വെള്ളിക്ക് 3150 രൂപയുമാണ്.
 

ഈ ചാഞ്ചാട്ടം സാധാരണക്കാരെ കുഴപ്പിക്കുകയാണോ? നിങ്ങളുടെ അഭിപ്രായം പറയൂ.
 

Article Summary: Gold prices in Kerala dropped by Rs 560 per sovereign on Tuesday evening after increasing three times earlier in the day. The current price stands at Rs 1,09,840.

#GoldPrice #KeralaGoldRate #MarketUpdate #GoldDrop #KeralaNews #BusinessNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia