സ്വര്‍ണവിലയില്‍ ആശ്വാസം; തുടര്‍ച്ചയായ രണ്ടാം ദിനവും പവന് 720 രൂപ കുറഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണ്ണത്തിന് പവന് 89,080 രൂപയായി.
● രണ്ട് ദിവസങ്ങളിലായി പവന് 1,240 രൂപയുടെ കുറവാണ് ഉണ്ടായത്.
● 18 കാരറ്റ്, 14 കാരറ്റ്, ഒൻപത് കാരറ്റ് സ്വർണ്ണത്തിനും വിലയിൽ ഇടിവ് രേഖപ്പെടുത്തി.
● വെള്ളി നിരക്കുകളിലും ഓരോ രൂപ വീതം കുറവുണ്ടായി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിവുമായെത്തി സ്വര്‍ണവിലയില്‍ ആശ്വാസം. ബുധനാഴ്ച (05.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 11135 രൂപയും പവന് 720 രൂപ കുറഞ്ഞ് 89080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച (04.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 11225 രൂപയും പവന് 520 രൂപ കുറഞ്ഞ് 89800 രൂപയിലും തിങ്കളാഴ്ച (03.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 11290 രൂപയും പവന് 120 രൂപ കൂടി 90320 രൂപയിലുമാണ് വ്യാപാരം നടന്നത്.
ശനിയാഴ്ച (01.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 11275 രൂപയും പവന് 200 രൂപ കുറഞ്ഞ് 90200 രൂപയിലും ഞായറാഴ്ചയും (02.11.2025) ഇതേ വിലയിലുമാണ്‌വ്യാപാരം നടന്നത്.
18 കാരറ്റിനും വില കുറഞ്ഞു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 9190 രൂപയും പവന് 600 രൂപ കുറഞ്ഞ് 73520 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 9160 രൂപയും പവന് 560 രൂപ കുറഞ്ഞ് 73280 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ ഇടിവ്
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 7135 രൂപയും പവന് 440 രൂപ കുറഞ്ഞ് 57080 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 4615 രൂപയും പവന് 400 രൂപ കുറഞ്ഞ് 36920 രൂപയുമാണ്.
വെള്ളിനിരക്കും താഴ്ന്നു
ഇരുവിഭാഗം വെള്ളി നിരക്കുകളിലും ഇടിവ് രേഖപ്പെടുത്തി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 161 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 160 രൂപയും മറുവിഭാഗത്തിന് 158 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 157 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വരും ദിവസങ്ങളിൽ സ്വർണ്ണവില ഇനിയും കുറയുമോ? നിങ്ങളുടെ നിഗമനങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: Gold price drops for the second consecutive day in Kerala, down 720 rupees per sovereign.
#GoldPrice #KeralaGold #GoldRateToday #SilverPrice #Jewellery #Investment

