നാടകീയ വര്‍ധനവുകള്‍ക്ക് പിന്നാലെ റെക്കോര്‍ഡ് നിരക്കില്‍നിന്ന് സ്വര്‍ണവില താഴേക്ക്; പവന് 200 രൂപയുടെ കുറവ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 12275 രൂപയായി.
● 22 കാരറ്റ് സ്വർണത്തിന് പവന് 98200 രൂപയിലാണ് വ്യാപാരം.
● വെള്ളിയാഴ്ച മൂന്ന് തവണയായി പവന് 2520 രൂപയുടെ റെക്കോർഡ് വർധന രേഖപ്പെടുത്തിയിരുന്നു.
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയുടെ കുറവ് രേഖപ്പെടുത്തി.
● 14 കാരറ്റിനും ഒൻപത് കാരറ്റിനും വില താഴ്ന്നു.
● സാധാരണ വെള്ളിക്ക് ബി ഗോവിന്ദൻ, കെ സുരേന്ദ്രൻ വിഭാഗങ്ങൾക്ക് വില കുറഞ്ഞു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ശനിയാഴ്ച (13.12.2025) സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ മൂന്ന് തവണയായുള്ള നാടകീയ വര്‍ധനവുകള്‍ക്ക് പിന്നാലെയാണ് നേരിയ കുറവ് രേഖപ്പെടുത്തിയത്.
ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 12275 രൂപയും പവന് 200 രൂപ കുറഞ്ഞ് 98200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച (12.12.2025) സ്വര്‍ണവിലയില്‍ റെകോര്‍ഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. രാവിലെയും ഉച്ചക്ക് 2 മണിക്കും നാല് മണിക്കുമായി മൂന്ന് തവണയായി ഗ്രാമിന് 315 രൂപയും പവന് 2520 രൂപയുമാണ് വര്‍ധിച്ചത്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപ കൂടി 12160 രൂപയും പവന് 1400 രൂപ കൂടി 97280 രൂപയിലും രണ്ട് മണിക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 12210 രൂപയും പവന് 400 രൂപ കൂടി 97680 രൂപയിലും നാല് മണിക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കൂടി 12300 രൂപയും പവന് 720 രൂപ കൂടി 98400 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
18 കാരറ്റിനും വില കുറഞ്ഞു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞഅ 10155 രൂപയും പവന് 160 രൂപ കുറഞ്ഞ് 81240 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 10095 രൂപയും പവന് 160 രൂപ കുറഞ്ഞ് 80760 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റുകള്‍ക്കും വില താഴ്ന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 7860 രൂപയും പവന് 120 രൂപ കുറഞ്ഞ് 62880 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5070 രൂപയും പവന് 80 രൂപ കുറഞ്ഞ് 1950 രൂപയുമാണ്.
വെള്ളി നിരക്കും ഇടിഞ്ഞു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 203 രൂപയില്‍നിന്ന് മൂന്ന് രൂപ കുറഞ്ഞ് 200 രൂപയാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 203 രൂപയില്‍നിന്ന് എട്ട് രൂപ കുറഞ്ഞ് 195 രൂപയും 10 ഗ്രാം വെള്ളിക്ക് 2030 രൂപയില്‍നിന്ന് 80 രൂപ കുറഞ്ഞ് 1950 രൂപയുമാണ്.
സ്വർണവിലയിലെ പുതിയ മാറ്റം എല്ലാവരെയും അറിഞ്ഞിരിക്കാന്‍ വാർത്ത ഷെയർ ചെയ്യുക.
Article Summary: Gold price drops after a record surge; a decrease of 200 rupees per sovereign is recorded in the Kerala market.
#GoldPriceKerala #GoldRateToday #KeralaMarket #Jewellery #SilverPrice #GoldPriceDrop
