സ്വർണവിലയിൽ ഇടിവ്; കുതിച്ചെത്തിയ ശേഷം മണിക്കൂറുകള്‍ക്കിടെ പവന് കുറഞ്ഞത് 1600 രൂപ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 200 രൂപ കുറഞ്ഞു.
● 22 കാരറ്റ് സ്വർണത്തിന് പവന് 95760 രൂപയായി.
● 18, 14, 9 കാരറ്റ് സ്വർണത്തിനും വിലയിൽ ഇടിവ് രേഖപ്പെടുത്തി.
● വെള്ളി നിരക്കിൽ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ചൊവ്വാഴ്ച (21.10.2025) രാവിലെ കുതിപ്പുമായെത്തി ഞെട്ടിപ്പിച്ച സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷം വൻ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 200 രൂപ കുറഞ്ഞ് 11970 രൂപയും പവന് 1600 രൂപ കുറഞ്ഞ് 95760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 190 രൂപ കൂടി 12170 രൂപയും പവന് 1520 രൂപ കൂടി 97360 രൂപയിലുമായിരുന്നു വ്യാപാരം പുരോഗമിച്ചത്. രാവിലെ ഉണ്ടായിരുന്ന വില വർധന ഉച്ചയ്ക്ക് ശേഷം തിരുത്തപ്പെടുന്ന കാഴ്ചയാണ് സ്വർണ വിപണിയിൽ കണ്ടത്.

18 കാരറ്റ് സ്വർണത്തിനും ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വില കുറഞ്ഞു. ബി ഗോവിന്ദൻ വിഭാഗത്തിന് ഗ്രാമിന് 165 രൂപ കുറഞ്ഞ് 9900 രൂപയും പവന് 1320 രൂപ കുറഞ്ഞ് 79200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 9850 രൂപയും പവന് 1240 രൂപ കുറഞ്ഞ് 78800 രൂപയുമാണ് പുതിയ വില. രാവിലെ ഇരു വിഭാഗങ്ങൾക്കും 1200 രൂപയ്ക്ക് മുകളിൽ വില കൂടിയിരുന്നു.
അതിനിടെ, 14 കാരറ്റിനും ഒൻപത് (9) കാരറ്റിനും വിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം കെ സുരേന്ദ്രൻ വിഭാഗത്തിന് 14 കാരറ്റിന് പവന് 960 രൂപ കുറഞ്ഞ് 61440 രൂപയിലും 9 കാരറ്റിന് പവന് 640 രൂപ കുറഞ്ഞ് 39600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാവിലെ ഈ കാരറ്റ് സ്വർണങ്ങൾക്കും പവന് 960 രൂപ വരെ വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷമുള്ള ഈ വിലയിടിവ്.
അതേസമയം, സ്വർണവിലയിൽ ഈ വലിയ ചാഞ്ചാട്ടം രേഖപ്പെടുത്തിയ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷവും വെള്ളി നിരക്കിൽ യാതൊരു മാറ്റവുമില്ല. ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 185 രൂപയും കെ സുരേന്ദ്രൻ വിഭാഗത്തിന് 180 രൂപയുമാണ് വില. ഒരു ദിവസം തന്നെ വലിയ ചാഞ്ചാട്ടം രേഖപ്പെടുത്തിയത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമാണ് നൽകിയിട്ടുള്ളത്.
സ്വർണം വാങ്ങാൻ അനുയോജ്യമായ സമയമാണോ ഇത്? അഭിപ്രായം പങ്കുവെക്കുക.
Article Summary: Gold price in Kerala dropped by ₹1600 per sovereign after an early morning surge.
#GoldPriceKerala #GoldRateToday #GoldCrash #JewelleryNews #Swarnavala #KeralaNews