ആശ്വാസം: മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും ഇടിവുമായി സ്വര്‍ണവില; പവന് ഒറ്റ ദിവസത്തിനിടെ കുറഞ്ഞത് 1080 രൂപ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തുടർച്ചയായ രണ്ട് ദിവസത്തിനിടെ 1120 രൂപ കുറവ്.
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9095 രൂപയായി.
● 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ജൂണ്‍ 24 ന് ചൊവ്വാഴ്ച ഉച്ചക്ക് ശേഷവും ഇടിവുമായെത്തി ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണവില. മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് തവണയായി പവന് 1080 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ രണ്ട് ദിവസത്തിനിടെ പവന് 1120 രൂപയുമാണ് കുറഞ്ഞത്.
ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 9155 രൂപയിലും പവന് 600 രൂപ കുറഞ്ഞ് 73240 രൂപയിലുമാണ് വ്യാപാരം നടന്നത്. ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപ കുറഞ്ഞ് 9095 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 72760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 9230 രൂപയിലും പവന് 40 രൂപ കുറഞ്ഞ് 73840 രൂപയിലും ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കൂടി 9235 രൂപയിലും പവന് 200 രൂപ കൂടി 73880 രൂപയിലും ഞായറാഴ്ച ഗ്രാമിനും പവനും ഇതേവിലയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും കുറഞ്ഞു
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ 24 ന് രാവിലെ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 7510 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 60080 രൂപയിലുമാണ് കച്ചവടം നടന്നത്. ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കുറഞ്ഞ് 7460 രൂപയിലും പവന് 400 രൂപ കുറഞ്ഞ് 59680 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ചൊവ്വാഴ്ച രാവിലെ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 7540 രൂപയും പവന് 480 രൂപ കുറഞ്ഞ് 60320 രൂപയുമായിരുന്നു. പിന്നീട് ഗ്രാമിന് 50 രൂപ കുറഞ്ഞ് 7490 രൂപയും പവന് 400 രൂപ കുറഞ്ഞ് 59920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വെള്ളി നിരക്കില്‍ മാറ്റമില്ല
ചൊവ്വാഴ്ച ഇരു വിഭാഗത്തിനും സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയെങ്കിലും ഉച്ചക്ക് ശേഷം വെള്ളിനിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ് തുടരുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 116 രൂപയിലും മറു വിഭാഗത്തിന് 119 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണ്ണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായങ്ങള്‍ പങ്കുവെക്കുക.
Article Summary: Gold price in Kerala drops by ₹1080 per sovereign in a single day, offering relief to consumers.
#GoldPriceKerala, #GoldRateToday, #GoldDrop, #KeralaGold, #Investment, #Savings
