ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 18 കാരറ്റ് സ്വർണത്തിനും വിലയിൽ കുറവുണ്ടായി.
● വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍.
● തിങ്കളാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവില ഇടിയുന്നു. ആഗസ്റ്റ് 19 ന് ചൊവ്വാഴ്ച ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 9235 രൂപയും പവന് 280 രൂപ കുറഞ്ഞ് 73880 രൂപയുമാണ്.
അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 9235 രൂപയും പവന് 320 രൂപ കുറഞ്ഞ് 73880 രൂപയിലുമായാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച (18.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് വിലയില്‍ മാറ്റമില്ലായിരുന്നു. ശനിയാഴ്ചത്തെ (16.08.2025) വിലയിലാണ് കച്ചവടം പുരോഗമിച്ചത്. ഞായറാഴ്ചയും ((17.08.2025) ശനിയാഴ്ചത്തെ വിലയില്‍ തന്നെയാണ് വ്യാപാരം നടന്നത്.
ശനിയാഴ്ച കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9270 രൂപയും പവന് 80 രൂപ കുറഞ്ഞ് 74160 രൂപയുമായിരുന്നു. ബി ഗോവിന്ദന്‍ വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 9275 രൂപയും പവന് 40 രൂപ കുറഞ്ഞ് 74200 രൂപയിലുമായിരുന്നു.
18 കാരറ്റിനും കുറഞ്ഞു
ആഗസ്റ്റ് 19 ന് 18 കാരറ്റിന് വിലയില്‍ ഇടിവ് രേഖപ്പെടുത്തി, വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 7585 രൂപയിലും പവന് 240 രൂപ കുറഞ്ഞ് 60680 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 7635 രൂപയും പവന് 280 രൂപ കുറഞ്ഞ് 61080 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ആഗസ്റ്റ് 18 ന് വിലയില്‍ മാറ്റമില്ലായിരുന്നു. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 7615 രൂപയിലും പവന് 60920 രൂപയിലും ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 7670 രൂപയും പവന് 61360 രൂപയിലുമാണ് കച്ചവടം നടന്നത്.
14 കാരറ്റിനും 9 കാരറ്റിനും കുറഞ്ഞു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ചൊവ്വാഴ്ച 14 കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5900 രൂപയും പവന് 240 രൂപ കുറഞ്ഞ് 47200 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 3805 രൂപയും പവന് 80 രൂപ കുറഞ്ഞ് 30440 രൂപയുമാണ്.
തിങ്കളാഴ്ച കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 5930 രൂപയും പവന് 47440 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 3815 രൂപയും പവന് 30520 രൂപയുമായിരുന്നു.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 122 രൂപയിലും മറു വിഭാഗത്തിന് 125 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 124 രൂപയിലാണ് കച്ചവടം നടക്കുന്നത്.
സ്വർണവില കുറഞ്ഞത് നിങ്ങൾക്ക് ആശ്വാസമായോ? അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Gold prices are falling in Kerala, with a significant drop on Tuesday.
#GoldPrice #Kerala #GoldRate #MarketUpdate #Onam #Finance
