Gold Rate | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; വെള്ളിനിരക്കില്‍ മാറ്റമില്ല

 
Bride Representing Gold Rate March 11Kerala

Representational Image Generated by Meta AI

ADVERTISEMENT

● ഇരു വിഭാഗത്തിനും 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 8020 രൂപയും പവന് 64160 രൂപയുമാണ്.
● രണ്ട് വിഭാഗത്തിനും 18 കാരറ്റ് സ്വര്‍ണ്ണത്തിന് വ്യത്യസ്ത നിരക്കുകള്‍.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച (10.03.2025) ഇരു വിഭാഗം വ്യാപാരി സംഘടനകളും വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവില ചൊവ്വാഴ്ച (11.03.2025) കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണത്തിന് ഒരേ വിലയാണ് സംഘനകള്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ 18 കാരറ്റ് സ്വര്‍ണത്തിന് വ്യത്യസ്ത നിരക്കുകളാണ്. അതേസമയം, സാധാരണ വെള്ളിയുടെ വിലയില്‍ ഇരു സംഘടനകള്‍ക്കും മാറ്റമില്ല. ഒരേ വിലയില്‍ തുടരുന്നു. 

Aster_MIMS

Bride Representing Gold Rate March 11Kerala

ഭീമ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) ഭാരവാഹികള്‍ അറിയിച്ചത് പ്രകാരം, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറച്ച് 8020 രൂപയും, പവന് 240 രൂപ കുറച്ച് 64160 രൂപയുമാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറച്ച് 6615 രൂപയും, പവന് 160 രൂപ കുറച്ച് 52920 രൂപയുമാണ് വിപണി വില. സാധാരണ വെള്ളിക്ക് മാറ്റമില്ല. ഗ്രാമിന് 106 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റസ് അസോസിയേഷന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറച്ച്, ഗ്രാമിന് 8020 രൂപയും പവന് 64160 രൂപയുമാണ് നിശ്ചയിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറച്ച് 6600 രൂപയും, പവന് 160 രൂപ കുറച്ച് 52800 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 106 രൂപ എന്ന നിലയില്‍ തുടരുന്നു.

സ്വർണ്ണവിലയിലെ മാറ്റങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Gold prices in Kerala decreased on Tuesday, with 22-carat gold dropping by ₹30 per gram and ₹240 per sovereign. 18-carat gold also saw a decrease, while silver prices remained stable.

#GoldPrice #KeralaEconomy #MarketTrends #SilverPrice #GoldRate #BusinessNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4648 Articles

Tags

Share this story

wellfitindia