സ്വര്‍ണനിരക്കില്‍ ആശ്വാസം; പവന് 200 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price January 08

Representational Image generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് പവന് 1,01,200 രൂപയായി.
● 18 കാരറ്റ് സ്വർണത്തിന് പവന് 160 രൂപയുടെ കുറവ് രേഖപ്പെടുത്തി.
● 14 കാരറ്റ് സ്വർണവിലയിലും കുറവുണ്ടായി; പവന് 120 രൂപ കുറഞ്ഞു.
● 9 കാരറ്റ് സ്വർണത്തിന് പവന് 80 രൂപ കുറഞ്ഞ് 41,800 രൂപയായി.
● വെള്ളി നിരക്കിൽ ഗ്രാമിന് 10 രൂപയുടെ കുറവ് രേഖപ്പെടുത്തി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്  രേഖപ്പെടുത്തി. വ്യാഴാഴ്ച (08.01.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ്  12650 രൂപയും പവന് 200 രൂപ കുറഞ്ഞ് 101200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ബുധനാഴ്ച (07.01.2026) രാവിലെ  വര്‍ധനവുമായെത്തിയ സ്വര്‍ണനിരക്കാണ് ഉച്ചക്ക് കുറഞ്ഞിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 12785 രൂപയും പവന് 480 രൂപ കൂടി 102280 രൂപയിലും ഉച്ചക്ക് ശേഷം  22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കുറഞ്ഞ്  12675 രൂപയും പവന് 880 രൂപ കുറഞ്ഞ് 101400 രൂപയിലുമാണ് വ്യാപാരം നടന്നത്. 
 

Aster_MIMS

18 കാരറ്റിനും കുറഞ്ഞു
 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 10505 രൂപയും പവന് 160 രൂപ കുറഞ്ഞ് 84040 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 10400 രൂപയും പവന് 160 രൂപ കുറഞ്ഞ് 83200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
 Kerala Gold Price January 08

14, 9 കാരറ്റുകള്‍ക്കും വില താഴ്ന്നു
 

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 8100 രൂപയും പവന് 120 രൂപ കുറഞ്ഞ് 64800 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5225 രൂപയും പവന് 80 രൂപ കുറഞ്ഞ് 41800 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
 

വെള്ളി നിരക്കും കുറഞ്ഞു
 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 265 രൂപയില്‍ നിന്ന 10 രൂപ കുറഞ്ഞ് 255 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 265 രൂപയില്‍നിന്ന് 10 രൂപ കുറഞ്ഞ് 255 രൂപയും 10 ഗ്രാം സാധാരണ വെള്ളിക്ക് 2650 രൂപയില്‍നിന്ന് 100 രൂപ കുറഞ്ഞ് 2550 രൂപയുമാണ്.

 

സ്വർണവിലയിൽ ആശ്വാസകരമായ കുറവ്. പവന് 200 രൂപ കുറഞ്ഞ വാര്‍ത്ത ഷെയര്‍ ചെയ്യൂ.

Article Summary: Gold price in Kerala drops by Rs 200 per sovereign on Thursday; silver rates also decline.

#GoldRate #KeralaNews #GoldPriceToday #BusinessNews #SilverRate #MarketUpdate

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia