തുടര്‍ച്ചയായ രണ്ടാം ദിനവും ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി സ്വര്‍ണവില; പവന് 160 രൂപ കുറഞ്ഞു

 
 Bride Representing Kerala Gold Rate May 02
 Bride Representing Kerala Gold Rate May 02

Representational Image Generated by Meta AI

● ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്.
● 18 കാരറ്റ് സ്വർണത്തിനും വിലയിൽ മാറ്റമുണ്ട്.
● സാധാരണ വെള്ളിയുടെ വിലയിൽ മാറ്റമില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് മേയ് രണ്ടാം ദിനത്തിലും ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി സ്വര്‍ണവില. ഇരുവിഭാഗം സ്വര്‍ണ വ്യാപാരി വിഭാഗങ്ങള്‍ക്കും വെള്ളിയാഴ്ച (02.05.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 8755 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 70040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

വ്യാഴാഴ്ച (01.05.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 205 രൂപ കുറഞ്ഞ് 8775 രൂപയിലും പവന് 1640 രൂപ കുറഞ്ഞ് 70200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഏപ്രില്‍-30 ന് ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8980 രൂപയിലും പവന് 71840 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിനും വെള്ളിക്കും സംസ്ഥാനത്ത് വ്യത്യസ്ത നിരക്കുകളാണ്.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് രണ്ടിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറച്ച് 7185 രൂപയും ഒരു പവന്റെ വില 80 രൂപ കുറച്ച് 57480 രൂപയുമാണ്. അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 109 രൂപയാണ്.

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗവും 18 ഗ്രാം സ്വര്‍ണത്തിന് വില കുറച്ചു. വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറച്ച് 7240 രൂപയിലും പവന് 80 രൂപ കുറച്ച് 57920 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 107 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില കുറയുന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്. വരും ദിവസങ്ങളിലും ഈ പ്രവണത തുടരുമോ എന്ന് ഉറ്റുനോക്കുകയാണ് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ സംസ്ഥാനത്തെ സ്വർണവിലയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.

സ്വർണവിലയിലെ ഈ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഇത് നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ഷെയർ ചെയ്യുക.

Gold prices in Kerala have fallen for the second consecutive day, with 22 carat gold decreasing by ₹20 per gram and ₹160 per sovereign. The current trading price for a sovereign is ₹70040. There are also minor fluctuations in the rates of 18 carat gold, while silver prices remain stable across different merchant factions.

#GoldPriceKerala, #PriceDrop, #SovereignGold, #AKGSMA, #CommodityMarket, #KeralaEconomy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia