സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 480 രൂപയുടെ ഇടിവ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഗ്രാമിന് 60 രൂപ കുറഞ്ഞ് 9000 രൂപയായി.
● ചൊവ്വാഴ്ച സ്വർണവില വർധിച്ചിരുന്നു.
● 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.
● വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ജൂലൈ ഒന്‍പതിന് ബുധനാഴ്ച സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 9000 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 72000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച സ്വര്‍ണവില കൂടിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 9060 രൂപയിലും പവന് 400 രൂപ കൂടി 72480 രൂപയിലും തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 9010 രൂപയിലും പവന് 400 രൂപ കുറഞ്ഞ് 72080 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.
18 കാരറ്റിനും കുറഞ്ഞു
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ ഒന്‍പതിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 7380 രൂപയിലും പവന് 400 രൂപ കുറഞ്ഞ് 59040 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിനും ബുധനാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് വില കുറഞ്ഞു. ഗ്രാമിന് 50 കുറഞ്ഞ് 7425 രൂപയും പവന് 400 രൂപ കുറഞ്ഞ് 59400 രൂപയുമാണ്.

വെള്ളി വിലയില്‍ മാറ്റമില്ല
ബുധനാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇരു വിഭാഗത്തിനും വിലയില്‍ മാറ്റമില്ല. വ്യത്യസ്ത നിരക്കുകളില്‍ തുടരുകയാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 116 രൂപയിലും മറു വിഭാഗത്തിന് 119 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണ്ണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kerala gold price drops by ₹480 per sovereign on July 9.
#GoldPriceKerala #GoldRateToday #KeralaGold #GoldMarket #Jewellery #Investment
