Gold Rate | സ്വര്‍ണവിലയില്‍ ഇടര്‍ച്ച; പവന് 1280 രൂപ കുറഞ്ഞു; വെള്ളി നിരക്കിലും ഇടിവ്

 
Bride Representing Gold Rate April 04 Kerala
Bride Representing Gold Rate April 04 Kerala

Representational Image Generated by Meta AI

● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 1280 രൂപ കുറഞ്ഞു.
● 18 കാരറ്റ് സ്വര്‍ണത്തിന് രണ്ട് വിഭാഗത്തിനും വ്യത്യസ്ത നിരക്കുകള്‍.
● ഏപ്രില്‍ 04 ന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപ.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വര്‍ധനവുമായെത്തി സര്‍വകാല റെകോര്‍ഡ് നിരക്കിലെത്തിയ സ്വര്‍ണവിലയില്‍ ആശ്വാസം. ഒരാഴ്ച തുടര്‍ന്ന വന്‍ കുതിപ്പില്‍നിന്നുമാണ് ഇടിവ് രേഖപ്പെടുത്തിയത്. വെള്ളിവിലയും കുറഞ്ഞു. 

എന്നാല്‍, സ്വര്‍ണ വ്യാപാരി സംഘടനകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച (ഏപ്രില്‍ 04) 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയിലും പവന് 1280 രൂപ കുറഞ്ഞ് 67200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഏപ്രില്‍ മൂന്നിന് വ്യാഴാഴ്ച ഒരു ഗ്രാമിന് 8560 രൂപയും പവന് 68480 രൂപയുമായിരുന്നു.

Representational Image Generated by Meta AI

18 കാരറ്റ് സ്വര്‍ണത്തിന്റെ കാര്യത്തില്‍ വ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത വിലകളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 150 രൂപ കുറച്ച് 6880 രൂപയായി വില നിശ്ചയിച്ചു. ഇവരുടെ കണക്കനുസരിച്ച് ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 1200 രൂപ കുറച്ച് 55040 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും കുറച്ചിട്ടുണ്ട്. 110 രൂപയില്‍നിന്ന് നാല് രൂപ കുറച്ച് 106 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 

അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ കുറച്ച് 6920 രൂപയാണ് വില നിര്‍ണയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 1120 രൂപ കുറച്ച് 55360 രൂപയാണ് വില. വെള്ളിക്കും നാല് രൂപ കുറച്ചു. 106 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എത്തിക്കുക, അഭിപ്രായങ്ങൾ പങ്കുവെക്കുക.

Gold prices in Kerala saw a significant drop, with a sovereign of 22-carat gold decreasing by ₹1280. Silver prices also decreased. There are price discrepancies for 18-carat gold among merchant associations.

#GoldPrice, #KeralaGold, #MarketUpdate, #EconomyNews, #SilverPrice, #GoldRate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia