ഒരു ലക്ഷം തൊടുമോ? മണിക്കൂറുകള്‍ക്കിടെ സ്വര്‍ണവിലയില്‍ മൂന്ന് തവണ വര്‍ധനവ്; പവന് 2520 രൂപ കൂടി 98000 കടന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരു പവൻ സ്വർണത്തിന് നിലവിലെ വില 98400 രൂപയാണ്.
● ഒരു ലക്ഷം രൂപയിലേക്ക് ഇനി 1600 രൂപയുടെ കുറവ് മാത്രം.
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ആകെ 315 രൂപയാണ് വർധിച്ചത്.
● 18, 14, ഒൻപത് കാരറ്റ് സ്വർണത്തിനും വിലയിൽ വലിയ വർധനവുണ്ടായി.
● അന്താരാഷ്ട്ര വെള്ളി വില 63.47 ഡോളറിലാണ് കുതിക്കുന്നത്.
● വെള്ളി വില ചരിത്രത്തിൽ ആദ്യമായി 200 രൂപ മറികടന്ന് 201 രൂപയിലെത്തി.
● വില കുത്തനെ ഉയർന്നതോടെ സ്വർണ വ്യാപാരം മന്ദഗതിയിലായി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് വെള്ളിയാഴ്ച (12.12.2025) സ്വര്‍ണവിലയില്‍ റെകോര്‍ഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. രാവിലെയും ഉച്ചക്ക് 2 മണിക്കും നാല് മണിക്കുമായി പവന് 2520 രൂപ കൂടി 98000 രൂപ കടന്നിരിക്കുകയാണ്.
മൂന്ന് തവണയായി ഗ്രാമിന് 315 രൂപയും പവന് 2520 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് ഒരു ലക്ഷത്തിലെത്താന്‍ ഇനി 1600 രൂപയുടെ കുറവ് മാത്രമാണുള്ളത്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപ കൂടി 12160 രൂപയും പവന് 1400 രൂപ കൂടി 97280 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
രണ്ട് മണിക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 12210 രൂപയും പവന് 400 രൂപ കൂടി 97680 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
നാല് മണിക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കൂടി 12300 രൂപയും പവന് 720 രൂപ കൂടി 98400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റിനും വിലയില്‍ വര്‍ധനവ്
രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 145 രൂപ കൂടി 10060 രൂപയും പവന് 1160 രൂപ കൂടി 80480 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 145 രൂപ കൂടി 10000 രൂപയും പവന് 9160 രൂപ കൂടി 80000 രൂപയിലുമാണ് കച്ചവടം നടന്നത്.
രണ്ട് മണിക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 10100 രൂപയും പവന് 320 രൂപ കൂടി 80800 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 10040 രൂപയും പവന് 320 രൂപ കൂടി 80320 രൂപയിലുമാണ് കച്ചവടം നടന്നത്.
നാല് മണിക്ക്, ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കൂടി 10175 രൂപയും പവന് 600 രൂപ കൂടി 81400 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കൂടി 10115 രൂപയും പവന് 600 രൂപ കൂടി 80920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റുകള്‍ക്കും വില കുതിക്കുന്നു
രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 115 രൂപ കൂടി 7790 രൂപയും പവന് 920 രൂപ കൂടി 62320 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 70 രൂപ കൂടി 5025 രൂപയും പവന് 560 രൂപ കൂടി 40200 രൂപയുമായിരുന്നു.
രണ്ട് മണിക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 7820 രൂപയും പവന് 240 രൂപ കൂടി 62560 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 5045 രൂപയും പവന് 160 രൂപ കൂടി 40360 രൂപയുമായിരുന്നു.
നാല് മണിക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 55 രൂപ കൂടി 7875 രൂപയും പവന് 440 രൂപ കൂടി 63000 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 35 രൂപ കൂടി 5080 രൂപയും പവന് 280 രൂപ കൂടി 40640 രൂപയുമാണ്.
വെള്ളി നിരക്കും കുതിക്കുന്നു
അന്താരാഷ്ട്ര വെള്ളി വില കുതിപ്പ് തുടരുകയാണ്. 63.47 ഡോളറിലാണ് ഇപ്പോള്‍. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 15 ഡോളറിന്റെ വന്‍ കുതിപ്പാണ് വെള്ളി വിലയില്‍ രേഖപ്പെടുത്തിയത്. വെള്ളി വില ചരിത്രത്തില്‍ ആദ്യമായി 200 രൂപ മറികടന്നിട്ടുണ്ട്. ഗ്രാമിന് 201 രൂപയാണ്.
വെള്ളിയാഴ്ച ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 203 രൂപയാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 201 രൂപയില്‍നിന്ന് 2 രൂപ കൂടി 203 രൂപയും 10 ഗ്രാം വെള്ളിക്ക് 2010 രൂപയില്‍നിന്ന് 20 രൂപ കൂടി 2030 രൂപയുമാണ്.
വില ഉയര്‍ച്ചയിലേക്ക് വന്നതോടെ വ്യാപാരം മന്ദഗതിയിലായിരിക്കുകയാണ്.
