സംസ്ഥാനത്ത് സ്വർണവിലയിൽ ഇരട്ട ഇടിവ്; പവന് ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price March 06 Afternoon

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 160 രൂപ കുറഞ്ഞ് 14,770 രൂപയായി.
● രാവിലെ പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്.
● ഉച്ചക്ക് വീണ്ടും പവന് 720 രൂപ കുറഞ്ഞ് 1,18,160 രൂപയിലെത്തി.
● 18, 14, 9 കാരറ്റ് സ്വർണവിലകളിലും സമാനമായ കുറവ് രേഖപ്പെടുത്തി.
● സംസ്ഥാനത്ത് വെള്ളി നിരക്കുകളിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. വെള്ളിയാഴ്ച (06.03.2026) സ്വര്‍ണവിലയില്‍ ഇരട്ട ഇടിവ് രേഖപ്പെടുത്തി. രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമാണ് കുറഞ്ഞത്. 

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 14860 രൂപയിലും പവന് 118880 രൂപയിലുമാണ് വ്യാപാരം നടന്നത്. 

Aster mims 04/11/2022

ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞു. ഗ്രാമിന് 14770 രൂപയിലും പവന് 118160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

18 കാരറ്റ് നിരക്കുകളും കുറഞ്ഞു

രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 12270 രൂപയും പവന് 480 രൂപ കുറഞ്ഞ് 98160 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 12210 രൂപയും പവന് 440 രൂപ കുറഞ്ഞ് 97680 രൂപയിലുമാണ് കച്ചവടം നടന്നത്.

ഉച്ചക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 12195 രൂപയും പവന് 600 രൂപ കുറഞ്ഞ് 97560 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 12135 രൂപയും പവന് 600 രൂപ കുറഞ്ഞ് 97080 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റ് വിലകളും കുറഞ്ഞു

രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 9505 രൂപയും പവന് 360 രൂപ കുറഞ്ഞ് 76040 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 6130 രൂപയും പവന് 240 രൂപ കുറഞ്ഞ് 49040 രൂപയുമായിരുന്നു.

ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 9450 രൂപയും പവന് 440 രൂപ കുറഞ്ഞ് 75600 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 6090 രൂപയും പവന് 320 രൂപ കുറഞ്ഞ് 48720 രൂപയുമാണ്.

വെള്ളി നിരക്കുകളില്‍ മാറ്റമില്ല

ബി ഗോവിന്ദന്‍ വിഭാഗത്തിന് വെള്ളിക്ക് 285 രൂപയാണ് നിരക്ക്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഗ്രാമിന് 285 രൂപയാണ്. 10 ഗ്രാം സാധാരണ വെള്ളിക്ക് 2850 രൂപയുമാണ്.

സ്വർണവിലയിലെ ഇത്തരം അപ്രതീക്ഷിത മാറ്റങ്ങളും സാമ്പത്തിക വിപണിയിലെ കൃത്യമായ വിവരങ്ങളും സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഏറ്റവും പുതിയ വില വിവരങ്ങളും ബിസിനസ്സ് അപ്‌ഡേറ്റുകളും ഉടൻ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാവുന്നതാണ്. സ്വർണവില വലിയ തോതിൽ കുറയുന്ന ഈ സാഹചര്യം ഉപകാരപ്രദമെന്ന് തോന്നിയാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. വിപണിയിലെ വിലക്കുറവിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Gold prices in Kerala experienced a massive double drop on Friday, March 6, 2026, with 22-carat gold falling by ₹1,280 per sovereign across morning and afternoon sessions to reach ₹118,160.

#GoldPriceKerala #GoldRateDrop #KeralaBusiness #GoldMarket #KochiNews #SilverPrice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia