സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന് വ്യത്യസ്ത നിരക്കുകള്‍; പവന് വില 71000-ത്തിന് മുകളില്‍

 
Bride Representing Different Gold Rates for 22 Carat in Kerala

Representational Image Generated by Meta AI

ADVERTISEMENT

● വ്യാപാരി സംഘടനകൾക്കിടയിലെ വ്യത്യസ്ത അഭിപ്രായങ്ങൾ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നു.
● വെള്ളിയുടെ വിലയിൽ ഇരുവർക്കും ഏകാഭിപ്രായമാണ്.
● 18 കാരറ്റ് സ്വര്‍ണ്ണത്തിനും വ്യത്യസ്ത നിരക്കുകള്‍.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് 108 രൂപ.
● സ്വർണ്ണവില നിർണയത്തിലെ തർക്കം തുടരുന്നു.
● ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിൽ.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസം കുതിപ്പുമായെത്തിയ സ്വര്‍ണവിലയില്‍ വ്യത്യസ്ത നിരക്കുകള്‍. ഏപ്രില്‍ 18-ന് വെള്ളിയാഴ്ച ഒരു വിഭാഗത്തിന് സ്വര്‍ണവില വര്‍ധിച്ചപ്പോള്‍ മറുവിഭാഗത്തിന് മാറ്റമില്ല. പവന് വില 71000-ത്തിന് മുകളിലാണ് രണ്ട് വിഭാഗത്തിനും സ്വര്‍ണവിലകള്‍. ഏപ്രില്‍ 17-ന് വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം വില 8920 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71360 രൂപയുമായിരുന്നു. 

Aster_MIMS

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗം ഏപ്രില്‍ 18-ന് 22 കാരറ്റ് സ്വര്‍ണ്ണത്തിനും 18 കാരറ്റ് സ്വര്‍ണ്ണത്തിനും വിലയില്‍ മാറ്റം വരുത്തിയില്ല. ഏപ്രില്‍ 17-ന്റെ വിലകളിലാണ് വ്യാപാരം നടക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം വില 8920 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71360 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം വില 7350 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58800 രൂപയുമാണ്. 

Bride Representing Different Gold Rates for 22 Carat in Kerala

എന്നാല്‍, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗം വെള്ളിയാഴ്ച സ്വര്‍ണനിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂട്ടിയത്. ഈ വിഭാഗം അനുസരിച്ച് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 8945 രൂപയും പവന് 71560 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂട്ടിയത്. ഈ വിഭാഗം അനുസരിച്ച് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 7405 രൂപയും പവന് 59240 രൂപയുമാണ്.

സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ സ്വര്‍ണ്ണത്തിന്റെ വില നിര്‍ണയത്തിലുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്. അതേസമയം, വെള്ളിയുടെ വിലയില്‍ ഇരു കൂട്ടര്‍ക്കും ഭിന്നാഭിപ്രായമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപ എന്ന നിരക്കില്‍ വ്യാപാരം പുരോഗമിക്കുന്നു.

സ്വർണ്ണവിലയിലെ ഈ വ്യത്യസ്തതയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ സാമ്പത്തിക വാർത്തകൾക്കായി ഞങ്ങളെ പിന്തുടരുക.

Kerala witnesses varied gold prices for 22 carat on Friday, April 18th, with one faction increasing rates while another maintains the previous day's price. Sovereign gold price remains above ₹71,000 for both groups. The differing opinions among gold merchant associations cause confusion. Silver price remains uniform.

#KeralaGoldPrice, #GoldRate, #AKGSMA, #GoldNews, #Economy, #KeralaEconomy

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia