റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണവില മുന്നോട്ട്; പവന് 91000 കടന്നു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നാല് ദിവസത്തിനിടെ പവന് 3480 രൂപയുടെ റെക്കോർഡ് വർധന.
● 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 11380 രൂപയും പവന് 91040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
● 18 കാരറ്റിനും 14 കാരറ്റിനും ഒൻപത് കാരറ്റിനും വില വർധിച്ചു.
● വെള്ളി നിരക്കിലും വർധനവ് ഉണ്ടായി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി റെക്കോര്‍ഡ് വര്‍ധനവുമായി കുതിക്കുകയാണ് സ്വര്‍ണവില. ഒക്ടോബര്‍ ഒന്‍പതിന് വ്യാഴാഴ്ച സ്വര്‍ണവില പവന് 91000 രൂപ കടന്നിരിക്കുകയാണ്. നാല് ദിവസത്തിനിടെ പവന് 3480 രൂപയാണ് കൂടിയത്. വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 11380 രൂപയും പവന് 160 രൂപ കൂടി 91040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബുധനാഴ്ച (08.10.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 11360 രൂപയും പവന് 560 രൂപ കൂടി 90880 രൂപയിലും രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കൂടി 11290 രൂപയും പവന് 840 രൂപ കൂടി 90320 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
ഒക്ടോബര്‍ ഒന്‍പതിന് 18 കാരറ്റിനും വില കൂടി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 10 രൂപ കൂടി 9420 രൂപയും പവന് 80 രൂപ കൂടി 75360 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 15 രൂപ കൂടി 9360 രൂപയും പവന് 120 രൂപ കൂടി 74880 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും കുതിക്കുന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 7285 രൂപയും പവന് 80 രൂപ കൂടി 58280 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 4715 രൂപയും പവന് 40 രൂപ കൂടി 37720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളി നിരക്കിലും വര്‍ധനവ്
വ്യാഴാഴ്ച വെള്ളി നിരക്കും കൂടിയിരിക്കുകയാണ്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 163 രൂപയില്‍നിന്ന് മൂന്ന് രൂപ കൂടി 166 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 163 രൂപയില്‍നിന്ന് ഒരു രൂപ കൂടി 164 രൂപയിലുമാണ് കച്ചവടം.
സ്വർണ്ണവില ഈ നിലയിൽ ഉയരാൻ കാരണം എന്തായിരിക്കും? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Gold price crosses ₹91,000 in Kerala; records ₹3,480 hike in four days.
#GoldPriceKerala #RecordHigh #91KGold #GoldNews #SilverPrice #MarketUpdate