Gold Rate | സംസ്ഥാനത്ത് സ്വര്‍ണവിപണിയില്‍ വ്യത്യസ്ത നിരക്കുകള്‍; ഒരു വിഭാഗം സ്വര്‍ണവില വര്‍ധിപ്പിച്ചപ്പോള്‍ മറുവിഭാഗം കുറച്ചു; വെള്ളി നിരക്കിലും ഭിന്നത


● വ്യാപാരി സംഘടനയിലെ പിളര്‍പ്പ് മൂലമാണ് രണ്ട് സ്വര്‍ണ്ണനിരക്കുകള്‍.
● ഒരു വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 8020 രൂപയും പവന് 64160 രൂപയുമാണ് ഒരു വിഭാഗത്തിന്റെ നിരക്ക്.
● മറു വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 8060 രൂപയും പവന് 64480 രൂപയുമാണ് നിരക്ക്.
● സാധാരണ വെള്ളിയുടെ വിലയിലും വ്യത്യസ്ത നിരക്കുകള്‍.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് വ്യാഴാഴ്ച (06.03.2025) സ്വര്‍ണവിപണിയില്‍ വ്യത്യസ്ത നിരക്കുകള്‍ രേഖപ്പെടുത്തി. രു വിഭാഗം സ്വര്‍ണവില വര്‍ധിപ്പിച്ചപ്പോള്‍ മറുവിഭാഗം കുറച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു വിഭാഗം മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ മറുവിഭാഗം രണ്ട് രൂപ കൂട്ടി ഭിന്നത രേഖപ്പെടുത്തി. വ്യാപാരി സംഘടനയിലെ പിളര്‍പ്പ് മൂലമാണ് സംസ്ഥാനത്ത് രണ്ട് സ്വര്‍ണനിരക്കുകള്‍. അതേസമയം, ബുധനാഴ്ച (05.03.2025) സ്വര്‍ണത്തിന് രണ്ട് വിഭാഗവും വര്‍ധിപ്പിച്ച നിരക്കുകളുമായി എത്തിയിരുന്നു.
ഭീമ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മാര്‍ച് ആറിന് സ്വര്‍ണവില കുറച്ചതായി വ്യക്തമാക്കി. സംഘടനയുടെ തീരുമാനപ്രകാരം, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറച്ച് 8020 രൂപയും പവന് 360 രൂപ കുറച്ച് 64160 രൂപയുമാണ് നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറച്ച് 6610 രൂപയും പവന് 280 രൂപ കുറച്ച് 52880 രൂപയുമാണ് വിപണിവില. അതേസമയം, സാധാരണ വെള്ളിയുടെ വിലയി ഗ്രാമിന് 106 രൂപയില്‍നിന്ന് 02 രൂപ കൂട്ടി 108 രൂപയിലാണ് വ്യാപാരം.
അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റസ് അസോസിയേഷനും (AKGSMA) വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂട്ടി 8060 രൂപയും പവന് 80 രൂപ കൂട്ടി 64480 രൂപയുമാണ് നിശ്ചയിച്ച വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 05 രൂപ കൂട്ടി 6635 രൂപയും പവന് 40 രൂപ കൂട്ടി 53080 രൂപയുമാണ് സംഘടന തീരുമാനിച്ച നിരക്ക്. അതേസമയം, സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയാണ്.
ഈ വാർത്ത എല്ലാവരിലേക്കും ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ!
Kerala's gold market is experiencing varied rates due to a split in the gold traders' association. One group reduced gold prices, while the other increased them. Silver rates also differ. This division has led to two distinct pricing structures across the state.
#GoldPrice #KeralaGold #MarketSplit #GoldRate #SilverPrice #KeralaMarket