Gold Rate | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; വെള്ളി നിരക്കില്‍ മാറ്റമില്ല


● വ്യാപാരി സംഘടനയിലെ പിളർപ്പ് മൂലമാണ് രണ്ട് സ്വർണ്ണനിരക്കുകൾ.
● ഒരു വിഭാഗത്തിന് 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 8065 രൂപയും പവന് 64520 രൂപയുമാണ് ഒരു വിഭാഗത്തിന്റെ നിരക്ക്.
● മറു വിഭാഗത്തിന് 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 8050 രൂപയും പവന് 64400 രൂപയുമാണ് നിരക്ക്.
● സാധാരണ വെള്ളിയുടെ വിലയിൽ മാറ്റമില്ല; ഗ്രാമിന് 106 രൂപ.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് മാര്‍ച് അഞ്ചിന് ബുധനാഴ്ച (05.03.2025) സ്വര്‍ണവിപണിയില്‍ വ്യത്യസ്ത നിരക്കുകള്‍ രേഖപ്പെടുത്തി. ഇരു വിഭാഗവും സ്വര്‍ണവില വര്‍ധിപ്പിച്ചു. വ്യാപാരി സംഘടനയിലെ പിളര്‍പ്പ് മൂലമാണ് സംസ്ഥാനത്ത് രണ്ട് സ്വര്‍ണനിരക്കുകള്‍. അതേസമയം, ചൊവ്വാഴ്ച (04.03.2025) സ്വര്‍ണത്തിന് രണ്ട് വിഭാഗവും വര്‍ധിപ്പിച്ച നിരക്കുകളുമായി ഒരേ നിലയിലെത്തിയിരുന്നു.
ഭീമ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ബുധനാഴ്ച സ്വര്‍ണവില വര്‍ധിച്ചതായി വ്യക്തമാക്കി. സംഘടനയുടെ തീരുമാനപ്രകാരം, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂട്ടി 8065 രൂപയും പവന് 440 രൂപ കൂട്ടി 64520 രൂപയുമാണ് നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂട്ടി 6645 രൂപയും പവന് 360 രൂപ കൂട്ടി 53160 രൂപയുമാണ് വിപണിവില. സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയാണ്.
അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റസ് അസോസിയേഷനും (AKGSMA) ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂട്ടി 8050 രൂപയും പവന് 320 രൂപ കൂട്ടി 64400 രൂപയുമാണ് നിശ്ചയിച്ച വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂട്ടി 6630 രൂപയും പവന് 240 രൂപ കൂട്ടി 53040 രൂപയുമാണ് സംഘടന തീരുമാനിച്ച നിരക്ക്. സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയാണ്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.
Kerala gold market shows different rates due to association split. Both factions increased gold prices. Silver prices remained stable.
#GoldPrice, #MarketSplit, #PriceHike, #KeralaGold, #GoldRate, #SilverPrice