Gold Rate | സംസ്ഥാനത്ത് സ്വര്‍ണവിപണിയില്‍ ആശയക്കുഴപ്പങ്ങള്‍; ഒരു വിഭാഗത്തിന് പവന് മാറ്റമില്ലാതെ 63000-ത്തിന് മുകളില്‍ തുടരുന്നു; മറുവിഭാഗത്തിന് നിരക്ക് കൂടി; വെള്ളി നിരക്കില്‍ വര്‍ധനവ്


● കേരളത്തിലെ സ്വർണ്ണവിപണിയിൽ വ്യാപാരി സംഘടനയിലെ പിളർപ്പ്.
● രണ്ട് സംഘടനകൾ വ്യത്യസ്ത സ്വർണ്ണവിലകൾ പ്രഖ്യാപിച്ചു.
● ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം.
● കഴിഞ്ഞയാഴ്ചയാണ് നാടകീയ പിളർപ്പുകൾ ഉണ്ടായത്.
കൊച്ചി: (KVARTHA) കേരളത്തിലെ സ്വര്‍ണവിപണിയില്‍ ആശയക്കുഴപ്പങ്ങള്‍ തുടരുന്നു. വ്യാപാരി സംഘടനയിലെ പിളര്‍പ്പ് മൂലം തിങ്കളാഴ്ചയും (03.03.2025) സ്വര്‍ണത്തിന് വ്യത്യസ്ത വിലകള്‍ രേഖപ്പെടുത്തി.
ഭീമ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തിങ്കളാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി. സംഘടനയുടെ തീരുമാനപ്രകാരം, 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7,940 രൂപയും പവന് 63,520 രൂപയുമാണ് നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6,540 രൂപയും പവന് 52320 രൂപയുമാണ് വിപണിവില. എന്നാല്‍, സാധാരണ വെള്ളിക്ക് ഗ്രാമിന് 104 രൂപയില്‍നിന്ന് 01 രൂപ കൂടി 105 രൂപയായി.
അതേസമയം, അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റസ് അസോസിയേഷന്‍ (AKGSMA) തിങ്കളാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചതായി അറിയിച്ചു. ഗ്രാമിന് 7945 രൂപയും പവന് 63560 രൂപയുമാണ് സംഘടന നിശ്ചയിച്ച വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 6,530 രൂപയും പവന് 80 രൂപ വര്‍ധിച്ച് 52,240 രൂപയുമാണ് നിരക്ക്. സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കൂടി 105 രൂപയായി.
ഈ രണ്ട് സംഘടനകളിലും കഴിഞ്ഞയാഴ്ചയാണ് നാടകീയ പിളര്‍പ്പുകള്‍ ഉണ്ടായത്. ഓണ്‍ലൈനില്‍ ചേര്‍ന്ന സംസ്ഥാന കമിറ്റി യോഗം പുതിയ ആക്ടിംഗ് പ്രസിഡന്റിനെ തിരഞ്ഞെടുത്തതായി സംസ്ഥാന ജനറല്‍ സെക്രടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍ അറിയിക്കുകയായിരുന്നു.
അതേസമയം, എകെജിഎസ്എംഎ എന്ന പേരിലുള്ള സ്വര്‍ണവ്യാപാരികളുടെ രണ്ടു സംഘടനകള്‍ ഇനി ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കുമെന്ന് ഭീമാ ഗ്രൂപ് ചെയര്‍മാന്‍ ബി ഗോവിന്ദനും അറിയിച്ചു. തുടര്‍ന്ന് ഡോ. ബി. ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായി പുതിയ കമിറ്റിയും നിലവില്‍ വന്നു. ഇതാണ് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. ഇതേ തുടര്‍ന്ന് മാര്‍ച് ആദ്യദിനമായ (01.03.2025) ശനിയാഴ്ചയും സ്വര്‍ണത്തിന് വ്യത്യസ്ത വിലകളായിരുന്നു.
ഈ വാർത്ത ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ!
The Kerala gold market continues to experience confusion due to a split in the merchant association, resulting in different gold prices on Monday. One group announced no change in the pavan rate, while the other group increased the rate.
#GoldPrice #Kerala #GoldMarket #Confusion #EconomicNews #Business