സ്വർണവില കുതിക്കുന്നു; രണ്ട് ദിവസം കൊണ്ട് പവന് 1280 രൂപ കൂടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ജൂൺ 2, 3 തീയതികളിൽ തുടർച്ചയായ വർധന.
● പവന് 72640 രൂപയായി നിലവിലെ വില.
● 22 കാരറ്റ് ഗ്രാമിന് 9080 രൂപ.
● 18 കാരറ്റിനും വില വർധിച്ചു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ജൂണില്‍ കുതിപ്പുമായി സ്വര്‍ണവില ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റുന്നു. ജൂണ്‍ രണ്ടിന് തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് തവണ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവില ജൂണ്‍ മൂന്നിന് ചൊവ്വാഴ്ചയും ഉയര്‍ന്നു. 22 കാരറ്റിന് ചൊവ്വാഴ്ച ഗ്രാമിന് 20 രൂപ കൂടി 9080 രൂപയിലും പവന് 160 രൂപ കൂടി 72640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ജൂണ്‍ രണ്ടിന് രാവിലെ 22 കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 8950 രൂപയിലും പവന് 240 രൂപ കൂടി 71600 രൂപയിലും ഉച്ചയ്ക്ക് ശേഷം 22 കാരറ്റിന് ഗ്രാമിന് 110 രൂപ കൂടി 9060 രൂപയിലും പവന് 880 രൂപ കൂടി 72480 രൂപയിലുമാണ് വ്യാപാരം നടന്നത്.

ജൂണ്‍ ആദ്യദിനമായ ഞായറാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. മേയ് 31 ന് ശനിയാഴ്ചയും സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. ഈ രണ്ട് ദിനങ്ങളിലും 22 കാരറ്റിന് ഗ്രാമിന് 8920 രൂപയിലും പവന് 71360 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ മൂന്നിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 7445 രൂപയിലും പവന് 120 രൂപ കൂടി 59560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 109 രൂപയാണ്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ചൊവ്വാഴ്ച ഗ്രാമിന് 15 രൂപ കൂടി 7475 രൂപയും പവന് 120 രൂപ കൂടി 59800 രൂപയുമാണ്. വെള്ളി വിലയും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 110 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 112 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സ്വർണവിലയിലെ ഈ കുതിച്ചുചാട്ടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.
Summary: Gold prices in Kerala surge by ₹1280 per sovereign in two days.
#GoldPrice, #KeralaGold, #GoldRate, #MarketUpdate, #Jewellery
