ജൂണില്‍ പൊന്നിതെങ്ങോട്ട് കുതിക്കുന്നു; പവന് മൂന്ന് ദിവസത്തിനിടെ 1360 രൂപ കൂടി


● 22 കാരറ്റ് ഗ്രാമിന് 9090 രൂപയായി.
● പവന് 72720 രൂപയിലാണ് വ്യാപാരം.
● 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ജൂണില്‍ കുതിപ്പുമായി സ്വര്‍ണവില ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റുന്നു. ഈ മാസം നാലിന് ബുധനാഴ്ചയും സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ പവന് 1360 രൂപയാണ് കൂടിയത്. ബുധനാഴ്ച 22 കാരറ്റിന് ഗ്രാമിന് 10 രൂപ കൂടി 9090 രൂപയിലും പവന് 80 രൂപ കൂടി 72720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ജൂണ്‍ മൂന്നിന് ചൊവ്വാഴ്ച ഗ്രാമിന് 20 രൂപ കൂടി 9080 രൂപയിലും പവന് 160 രൂപ കൂടി 72640 രൂപയിലുമാണ് വ്യാപാരം നടന്നത്. ജൂണ്‍ രണ്ടിന് തിങ്കളാഴ്ച രാവിലെ 22 കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 8950 രൂപയിലും പവന് 240 രൂപ കൂടി 71600 രൂപയിലും ഉച്ചയ്ക്ക് ശേഷം 22 കാരറ്റിന് ഗ്രാമിന് 110 രൂപ കൂടി 9060 രൂപയിലും പവന് 880 രൂപ കൂടി 72480 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഈ മാസത്തെ ആദ്യദിനമായ ഞായറാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. മേയ് 31 ന് ശനിയാഴ്ചയും സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. ഈ രണ്ട് ദിനങ്ങളിലും 22 കാരറ്റിന് ഗ്രാമിന് 8920 രൂപയിലും പവന് 71360 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ നാലിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 7455 രൂപയിലും പവന് 80 രൂപ കൂടി 59640 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 109 രൂപയാണ്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ബുധനാഴ്ച ഗ്രാമിന് അഞ്ച് രൂപ കൂടി 7480 രൂപയും പവന് 40 രൂപ കൂടി 59840 രൂപയുമാണ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് വെള്ളി വിലയും കൂടിയത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 112 രൂപയില്‍നിന്ന് ഒരു രൂപ കൂടി 113 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
Summary: Gold price jumps by Rs 1360 per sovereign in three days in Kerala.
#GoldPrice #KeralaGold #GoldRate #MarketUpdate #Jewellery #Economy