നേരിയ ആശ്വാസം: സ്വര്‍ണം, വെള്ളി നിരക്കുകള്‍ താഴേക്ക്; സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്.
● 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.
● വെള്ളിക്ക് 2 രൂപയുടെ കുറവ് രേഖപ്പെടുത്തി.
● തിങ്കളാഴ്ച വില വർധിച്ചിരുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് നേരിയ ആശ്വാസമായി സ്വര്‍ണം, വെള്ളി നിരക്കുകളില്‍ ഇടിവ് രേഖപ്പെടുത്തി. ജൂലൈ 15 ന് ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9145 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 73160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച (14.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 9155 രൂപയിലും പവന് 120 രൂപ കൂടി 73240 രൂപയിലും ശനിയാഴ്ച (12.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 9140 രൂപയിലും പവന് 520 രൂപ കൂടി 73120 രൂപയിലുമാണ് വ്യാപാരം നടന്നത്. ശനിയാഴ്ചത്തെ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (13.07.2025) വ്യാപാരം നടന്നത്.
18 കാരറ്റിനും കുറഞ്ഞു
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ 15 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 7500 രൂപയിലും പവന് 40 രൂപ കുറഞ്ഞ് 60000 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിനും ചൊവ്വാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് വില കുറഞ്ഞു. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 7535 രൂപയും പവന് 40 രൂപ കുറഞ്ഞ് 60280 രൂപയുമാണ്.

വെള്ളി വിലയും താഴേക്ക്
ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇരു വിഭാഗത്തിനും വില കുറഞ്ഞ്, വ്യത്യസ്ത നിരക്കുകളില്‍ കച്ചവടം പുരോഗമിക്കുകയാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 124 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 122 രൂപയിലും മറു വിഭാഗത്തിന് 125 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 123 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണവില കുറഞ്ഞതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.
Article Summary: Gold and silver prices down in Kerala.
#GoldPrice #SilverPrice #KeralaGold #GoldRate #Investment #MarketUpdate
