സ്വർണവില കുതിക്കുന്നു: പവന് 640 രൂപ കൂടി, പുതിയ റെക്കോർഡ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരു പവന്റെ വില 72,800 രൂപ.
● 22 കാരറ്റ് ഗ്രാമിന് 9100 രൂപ.
● 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചു.
● വെള്ളി വിലയിൽ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ജൂണ്‍ 12 ന് വ്യാഴാഴ്ച സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് ഈ കുതിപ്പ്. രണ്ട് ദിവസത്തിനിടെ പവന് 1240 രൂപയാണ് കൂടിയത്. വ്യാഴാഴ്ച 22 കാരറ്റിന് ഗ്രാമിന് 80 രൂപ കൂടി 9100 രൂപയിലും പവന് 640 രൂപ കൂടി 72800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച 22 കാരറ്റിന് ഗ്രാമിന് 75 രൂപ കൂടി 9020 രൂപയിലും പവന് 600 രൂപ കൂടി 72160 രൂപയിലുമാണ് വ്യാപാരം നടന്നത്. ചൊവ്വാഴ്ചയും തിങ്കളാഴ്ചയും സ്വര്‍ണവില കുറഞ്ഞിരുന്നു. ചൊവ്വാഴ്ച 22 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 8945 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 71560 രൂപയിലും തിങ്കളാഴ്ച 22 കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 8955 രൂപയിലും പവന് 200 രൂപ കുറഞ്ഞ് 71640 രൂപയിലുമാണ് വ്യാപാരം നടന്നത്.

18 കാരറ്റിനും കൂടി
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ 12 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 7465 രൂപയിലും പവന് 520 രൂപ കൂടി 59720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 115 രൂപയാണ്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് വ്യാഴാഴ്ച ഗ്രാമിന് 65 രൂപ കൂടി 7480 രൂപയും പവന് 520 രൂപ കൂടി 59840 രൂപയുമാണ്. ഈ വിഭാഗത്തിനും വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 118 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
Article Summary: Kerala gold price jumps by Rs 640/sovereign, totaling Rs 1240 in two days.
#GoldPrice #KeralaGold #GoldRate #MarketUpdate #GoldInvestment #Jewellery
