സ്വര്‍ണവില കുതിപ്പില്‍നിന്ന് പിന്നോട്ടില്ല; നാല് ദിവസത്തിനിടെ 3000 രൂപയുടെ വര്‍ധനവ്

 
Bride Representing  Kerala Gold Price June 14
Bride Representing  Kerala Gold Price June 14

Representational Image Generated by Meta AI

● 22 കാരറ്റ് പവന് 74560 രൂപയായി.
● ഗ്രാമിന് 9320 രൂപ രേഖപ്പെടുത്തി.
● 18 കാരറ്റിനും വില വർദ്ധിച്ചു.
● വെള്ളി വിലയിൽ മാറ്റമില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ജൂണ്‍ 14 ന് ശനിയാഴ്ച സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ നാല് ദിവസത്തിനിടെ പവന് 3000 രൂപയാണ് കൂടിയത്. ശനിയാഴ്ച 22 കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 9320 രൂപയിലും പവന് 200 രൂപ കൂടി 74560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

വെള്ളിയാഴ്ച 22 കാരറ്റിന് ഗ്രാമിന് 195 രൂപ കൂടി 9295 രൂപയിലും പവന് 1560 രൂപ കൂടി 74360 രൂപയിലും വ്യാഴാഴ്ച 22 കാരറ്റിന് ഗ്രാമിന് 80 രൂപ കൂടി 9100 രൂപയിലും പവന് 640 രൂപ കൂടി 72800 രൂപയിലുമാണ് വ്യാപാരം നടന്നത്. 

Kerala Gold Price June 13

18 കാരറ്റിനും കൂടി

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ 14 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 7645 രൂപയിലും പവന് 160 രൂപ കൂടി 61160 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 115 രൂപയാണ്. 

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ശനിയാഴ്ച ഗ്രാമിന് 20 രൂപ കൂടി 7670 രൂപയും പവന് 160 രൂപ കൂടി 61360 രൂപയുമാണ്. ഈ വിഭാഗത്തിനും വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 118 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 

സ്വര്‍ണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ കുതിപ്പിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. വാർത്ത ഷെയർ ചെയ്യൂ.

Article Summary: Gold price in Kerala rose by ₹3000 in four days; 1 Pavan now ₹74,560.

#GoldPrice #Kerala #GoldRate #MarketUpdate #Jewellery #Investment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia