സ്വര്‍ണവിലയില്‍ മുന്നേറ്റം തുടരുന്നു; പവന് 400 രൂപ കൂടി; വെള്ളിനിരക്കും കുതിക്കുന്നു
ADVERTISEMENT
● 22 കാരറ്റ് പവന് 91,120 രൂപയിലെത്തി.
● ഗ്രാമിന് 11,390 രൂപയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.
● 18 കാരറ്റ് സ്വർണത്തിന് പവന് 320 രൂപ വർധിച്ചു.
● 14 കാരറ്റ്, ഒൻപത് കാരറ്റ് സ്വർണത്തിനും വില ഉയർന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവില കഴിഞ്ഞ ഒരാഴ്ചയായി റെക്കോര്‍ഡ് വര്‍ധനവുമായി കുതിക്കുകയാണ്. ഒക്ടോബര്‍ 11 ന് ശനിയാഴ്ച സ്വര്‍ണവില പവന് വീണ്ടും 91000 രൂപ കടന്നിരിക്കുകയാണ്. ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 11390 രൂപയും പവന് 400 രൂപ കൂടി 91120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച (10.10.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് നിരക്കിലാണ് സ്വര്‍ണത്തിന് കച്ചവടം നടന്നത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 170 രൂപ കുറഞ്ഞ് 11210 രൂപയും പവന് 1360 രൂപ കുറഞ്ഞ് 89680 രൂപയും വൈകാതെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കൂടി 11340 രൂപയും പവന് 1040 രൂപ കൂടി 90720 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
18 കാരറ്റിനും വില കൂടി
ശനിയാഴ്ച 18 കാരറ്റിനും വില കൂടി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 9420 രൂപയും പവന് 320 രൂപ കൂടി 75360 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 9365 രൂപയും പവന് 320 രൂപ കൂടി 74920 േരൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും കുതിക്കുന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 7285 രൂപയും പവന് 240 രൂപ കൂടി 58280 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 4690 രൂപയും പവന് 160 രൂപ കൂടി 37520 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളി നിരക്കിലും വമ്പന്‍ കുതിപ്പ്
ശനിയാഴ്ച വെള്ളി നിരക്കും കൂടിയിരിക്കുകയാണ്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 170 രൂപയില്‍നിന്ന് 14 രൂപ കൂടി 184 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 167 രൂപയില്‍നിന്ന് എട്ട് രൂപ കൂടി 175 രൂപയിലുമാണ് കച്ചവടം.
സ്വർണവിലയിലെ ഈ കുതിപ്പ് നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ? അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Gold price continues to rise in Kerala, with 22-carat sovereign up by ₹400 to ₹91,120.
#GoldPriceKerala #GoldRateToday #KeralaGoldNews #GoldPriceRise #SilverRate #FinancialNews

