സ്വര്‍ണവില കുതിപ്പ് തുടരുന്നു; പവന് 840 രൂപ കൂടി; വെള്ളിനിരക്കിലും വന്‍ വര്‍ധനവ്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കൂടി 11495 രൂപയിലായി വ്യാപാരം.
● 18 കാരറ്റിന് ഗ്രാമിന് 85 രൂപ വരെ വർധിച്ചു
● 14 കാരറ്റിനും ഒൻപത് കാരറ്റിനും വില കൂടി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് വര്‍ധനവുമായി കുതിക്കുകയാണ്. ഒക്ടോബര്‍ 13 ന് തിങ്കളാഴ്ച സ്വര്‍ണവില പവന് വീണ്ടും 91900 രൂപ കടന്നിരിക്കുകയാണ്. തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കൂടി 11495 രൂപയും പവന് 840 രൂപ കൂടി 91960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ശനിയാഴ്ച (11.10.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 11390 രൂപയും പവന് 400 രൂപ കൂടി 91120 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (12.10.2025) വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
തിങ്കളാഴ്ച 18 കാരറ്റിനും വില കൂടി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 85 രൂപ കൂടി 9505 രൂപയും പവന് 680 രൂപ കൂടി 76040 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 85 രൂപ കൂടി 9450 രൂപയും പവന് 880 രൂപ കൂടി 75600 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും കുതിക്കുന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 7355 രൂപയും പവന് 560 രൂപ കൂടി 58840 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 4740 രൂപയും പവന് 400 രൂപ കൂടി 37920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളി നിരക്കിലും വമ്പന്‍ കുതിപ്പ്
തിങ്കളാഴ്ച വെള്ളി നിരക്കും കൂടിയിരിക്കുകയാണ്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 184 രൂപയില്‍നിന്ന് നാല് രൂപ കൂടി 188 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 175 രൂപയില്‍നിന്ന് 10 രൂപ കൂടി 185 രൂപയിലുമാണ് കച്ചവടം.
സ്വർണവിലയിലെ ഈ കുതിപ്പിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Gold price soars by ₹840 per sovereign to ₹91,960; silver also records huge increase.
#GoldPrice #KeralaGold #GoldRateToday #SilverRate #PriceHike #RecordPrice