Gold Price | പൊന്ന് കുതിക്കുന്നു; 5 ദിവസത്തിനിടെ പവന് 1880 രൂപയുടെ വര്‍ധനവ്
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 46720 രൂപ.
● വെള്ളിനിരക്കിലും വര്‍ധനവ്.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് തുടരുന്നു. അഞ്ച് ദിവസത്തിനിടെ പവന് 1880 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച (25.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഗ്രാമിന് 7060 രൂപയിലും പവന് 56480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഗ്രാമിന് 5840 രൂപയിലും പവന് 46720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയില്‍നിന്ന് 02 രൂപ കൂടി 98 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി. അന്താരാഷ്ട്ര സ്വർണ്ണവില 2660 ഡോളറിലും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.54 ആണ്. പശ്ചിമേഷ്യയിൽ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് വിലവർധന ക്രമാതീതമായി വർദ്ധിക്കുന്നത്. യുദ്ധ ആശങ്കകൾ വർദ്ധിക്കുമ്പോൾ സ്വർണത്തിൽ വൻ നിക്ഷേപങ്ങൾ കുമിയുന്നു. ഉടൻ ഒരു വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ വിലവർധനവ് തുടരും എന്നും വരുംദിവസങ്ങളിൽ തന്നെ അന്താരാഷ്ട്ര സ്വർണ്ണവില 2700 കടക്കാനുള്ള സാധ്യതകളും ഉണ്ട്.
ചൊവ്വാഴ്ച (24.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഗ്രാമിന് 7000 രൂപയിലും പവന് 56000 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഗ്രാമിന് 5795 രൂപയിലും പവന് 46360 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച (23.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഗ്രാമിന് 6980 രൂപയിലും പവന് 55840 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഗ്രാമിന് 5785 രൂപയിലും പവന് 46280 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിലാണ് വ്യാപാരം നടന്നത്.
#GoldPriceHike #Kerala #Investment #Jewelry #Finance #GeopoliticalTensions #MiddleEast