Gold Price | പൊന്നിതെങ്ങോട്ട് കുതിക്കുന്നു? 160 രൂപ കൂടി പവന് 56000 തൊട്ടു

 
Gold prices soar in Kerala

Representational Image Generated by Meta AI

ADVERTISEMENT

● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 46360 രൂപ.
● വെള്ളിനിരക്കില്‍ മാറ്റമില്ല.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ (Gold Price) വന്‍ വര്‍ധനവ് (Increased) തുടരുന്നു. നാല് ദിവസത്തിനിടെ പവന് 1400 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച (24.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഗ്രാമിന് 7000 രൂപയിലും പവന് 56000 രൂപയിലുമാണ് വ്യാപാരം (Trade) പുരോഗമിക്കുന്നത്. 

Aster_MIMS

gold price september 24 kerala

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഗ്രാമിന് 5795 രൂപയിലും പവന് 46360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.  

തിങ്കളാഴ്ച (23.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഗ്രാമിന് 6980 രൂപയിലും പവന് 55840 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഗ്രാമിന് 5785 രൂപയിലും പവന് 46280 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിലാണ് വ്യാപാരം നടന്നത്. 

#goldprice #Kerala #goldrate #investment #economy #preciousmetals

 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia