Gold Price | ആശ്വാസമായി മൂന്നാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

 
Gold Prices Continue to Drop in Kerala

Representational Image Generated by Meta AI Gold Prices Continue to Drop in Kerala

ADVERTISEMENT

● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 45320 രൂപ.
● വെള്ളിനിരക്കില്‍ മാറ്റമില്ല.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ആശ്വാസമായി തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ (Gold Price) ഇടിവ് (Decreased). വ്യാഴാഴ്ച (19.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 6825 രൂപയിലും പവന് 54600 രൂപയിലുമാണ് വ്യാപാരം (Trade) പുരോഗമിക്കുന്നത്. 

Aster_MIMS

Gold Price

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 5665 രൂപയിലും പവന് 45320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.  

ബുധനാഴ്ച (18.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 6850 രൂപയിലും പവന് 54800 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 5680 രൂപയിലും പവന് 45440 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 95 രൂപയിലാണ് വ്യാപാരം നടന്നത്.

#goldprice #Kerala #goldrate #gold #investment #economy #jewelry

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia