Gold Price | വമ്പന്‍ വര്‍ധനവുമായി സ്വര്‍ണവില കുതിക്കുന്നു; പവന് 120 രൂപ കൂടി, വെള്ളിനിരക്കും ഉയര്‍ന്നു

 
Gold prices increasing in Kerala

Representational Image Generated by Meta AI

ADVERTISEMENT

● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 45600 രൂപ.
● വെള്ളിനിരക്കിലും വന്‍ വര്‍ധനവ്
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് വമ്പന്‍ വര്‍ധനവുമായി (Increased) സ്വര്‍ണവില (Gold Price) കുതിക്കുന്നു. വെള്ളിനിരക്കിലും (Silver Price) വര്‍ധനവ് രേഖപ്പെടുത്തി. തിങ്കളാഴ്ച (16.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഗ്രാമിന് 6880 രൂപയിലും പവന് 55040 രൂപയിലുമാണ് വ്യാപാരം (Trade) പുരോഗമിക്കുന്നത്. 

Aster_MIMS

gold price september 16 kerala

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഗ്രാമിന് 5700 രൂപയിലും പവന് 45600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കും കുതിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച് 96 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.  

ശനിയാഴ്ച (14.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഗ്രാമിന് 6865 രൂപയിലും പവന് 54920 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5690 രൂപയിലും പവന് 45520 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയില്‍നിന്ന് 03 രൂപ വര്‍ധിച്ച് 93 രൂപയിലാണ് വ്യാപാരം നടന്നത്. ഇതേവിലയില്‍ തന്നെയാണ് ഞായറാഴ്ചയും (15.09.2024) വ്യാപാരം നടന്നത്. 

#goldprice, #Kerala, #goldrate, #silverprice, #economy, #investment, #jewelry

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia