Gold Price | കുതിച്ചുയര്‍ന്ന് നെഞ്ചിടിപ്പേറ്റിയ സ്വര്‍ണവിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു
●18 കാരറ്റ് സ്വര്‍ണത്തിന് പവന് 44480 രൂപ.
●വെള്ളിനിരക്കില്‍ മാറ്റമില്ല
●ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ (Gold Price) ഇടിവ് (Decreased). വ്യാഴാഴ്ച (12.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 6705 രൂപയിലും പവന് 53640 രൂപയിലുമാണ് വ്യാപാരം (Trade) പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 05 രൂപയും പവന് 40 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5560 രൂപയിലും പവന് 44480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയാണ്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
ബുധനാഴ്ച (11.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഗ്രാമിന് 6715 രൂപയിലും പവന് 53720 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5565 രൂപയിലും പവന് 44520 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കും ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയില്‍നിന്ന് 01 രൂപ കൂടി 90 രൂപയായിരുന്നു.
#goldprice #kerala #investment #jewelry #finance #economy #news