Gold Price | കുതിച്ചുയര്‍ന്ന് നെഞ്ചിടിപ്പേറ്റി സ്വര്‍ണവില; പവന് 280 രൂപ കൂടി, വെള്ളിനിരക്കും കൂടി

 
Gold Prices Surge in Kerala; Sovereign Rate Up by ₹280

Representational Image Generated by Meta AI

ADVERTISEMENT

18 കാരറ്റ് സ്വര്‍ണത്തിന് പവന് 44520 രൂപ.

വെള്ളിനിരക്കിലും വര്‍ധനവ്

ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ (Gold Price) വന്‍ വര്‍ധനവ് (Increased). ബുധനാഴ്ച (11.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഗ്രാമിന് 6715 രൂപയിലും പവന് 53720 രൂപയിലുമാണ് വ്യാപാരം (Trade) പുരോഗമിക്കുന്നത്. 

Aster_MIMS

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5565 രൂപയിലും പവന് 44520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയില്‍നിന്ന് 01 രൂപ കൂടി 90 രൂപയാണ്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. 

ചൊവ്വാഴ്ച (10.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6680 രൂപയിലും പവന് 53440 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5540 രൂപയിലും പവന് 44320 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കിലും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയായിരുന്നു. തിങ്കളാഴ്ചയും (09.09.2024) ഞായറാഴ്ചയും (08.09.2024) ഇതേ വിലയില്‍ തന്നെയാണ് വ്യാപാരം നടന്നത്. 

ശനിയാഴ്ച (07.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 6680 രൂപയിലും 53440 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 5540 രൂപയിലും പവന് 44320 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 91 രൂപയില്‍നിന്ന് 02 രുപ കുറഞ്ഞ് 89 രൂപയിലാണ് വ്യാപാരം നടന്നത്.
#goldprice #kerala #india #economy #finance #investment #jewelry #market #rates

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia